തെങ്ങിന്‍ തോപ്പുകളില്‍ വെള്ളീച്ച ശല്യം: മിത്ര കീടങ്ങള്‍ 'പണി' തുടങ്ങി
ആലത്തൂര്‍: പ്രളയാനന്തരം തെങ്ങുകളെ ആക്രമിച്ചിരുന്ന വെള്ളീച്ചയ്‌ക്കെതിരെ മിത്ര കീടങ്ങള്‍ പ്രവര്‍ത്തനംതുടങ്ങി. ആലത്തൂര്‍ കൃഷിഭവന്റെ വിള ആരോഗ്യ കേന്ദ്രം, നെല്ലിയാംകുന്നം, കുമ്പളക്കോട് എന്നീ പ്രദേശങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് തെങ്ങിനെ ആക്രമിക്കുന്ന വെള്ളീച്ചകള്‍ക്കെതിരെ മിത്ര പ്രാണികളായ എന്‍കാര്‍സിയ, റേന്ത്ര പത്രികള്‍, സുന്ദരി വണ്ട് തുടങ്ങിയ മിത്രപ്രാണികളുടെ വന്‍തോതിലുള്ള സാന്നിദ്ധ്യം കണ്ടെത്തിയത് തെങ്ങോലകളുടെ അടിഭാഗത്ത് വെള്ള നിറത്തില്‍ കൂട്ടത്തോടെ വൃത്തമെഴുതി വെള്ളീച്ചകള്‍ പ്രളയ ശേഷം രൂക്ഷമായ ആക്രമണം അഴിച്ചു വിട്ടിരുന്നു.
ഇലകളിലെ പോഷകങ്ങള്‍ ഇവ ഊറ്റിയെടുക്കും ഈ വെള്ളീച്ചകളില്‍നിന്നും പുറപ്പെടുന്ന മധുരസ്രവം ഭക്ഷിക്കാനെത്തുന്ന കരിംപൂപ്പകളാണ് ഓലകളുടെ മുകളില്‍ കറുത്ത നിറത്തില്‍ കാണപ്പെടുന്നത്.ഈ കുമിള്‍ രോഗകാരിയല്ല.എങ്കിലും പ്രകാശസംശ്ലേഷണത്തില്‍ കുറവു വരാന്‍ ഇത് കാരണമാകും.രാസകീടനാശിനി പ്രയോഗം മിത്ര പ്രാണികളുടെ എണ്ണത്തില്‍ കുറവു വരുത്തയും വെള്ളീച്ചകള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ ഇടവരുത്തുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് തെങ്ങോലകളില്‍ പ്രകൃത്യാ തന്നെ മിത്ര പ്രാണികള്‍ വ്യാപകമായി വെള്ളീച്ചകളെ പരാദീകരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. സര്‍വേ നടത്തിയ തെങ്ങുകളിലെല്ലാം 80% ത്തിലധികം എന്‍കാര്‍സിയ പരാദീകരണവും കണ്ടെത്താനായി.പരാദീകരണം വര്‍ദ്ധിക്കുന്നത് സ്വഭാവികമായി വെള്ളീച്ചകളുടെ അളവ് കുറയ്ക്കും വേനല്‍ കനക്കുന്നതോടെ രൂക്ഷമായ ആക്രമണം ഉണ്ടാവാനും സാധ്യതയുണ്ട്.
ഇവയെ പ്രതിരോധിക്കാന്‍ മിത്ര പ്രാണികളുടെ പരാദീകരണത്തിനു മാത്രമേ കഴിയൂ.മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന നിംഫുകളുടെ രണ്ടാം ജീവിതദശയെയാണ് എന്‍കാര്‍സിയ കടന്നല്‍ പരാദീകരിക്കുന്നത് .ഇതോടൊപ്പം മല്ലഡ എന്ന റേന്ത്രപതികളും സുന്ദരിവണ്ടുകളും ഓലകളില്‍ വെള്ളീച്ചകളെ നശിപ്പിക്കാന്‍ എത്തിയിട്ടുണ്ട് .രാസകീടനാശിനി പ്രയോഗം ഒഴിവാക്കിയാല്‍ ഇവയെ നശിപ്പിക്കാനാവും. കൂടാതെ ഇവയുടെ ആക്രമണം കൊണ്ടുണ്ടായ പോഷക ദൗര്‍ബല്യം പരിഹരിക്കുന്നതിനായി സംയോജിത വളപ്രയോഗ രീതികളും അനുവര്‍ത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."