ശ്രീരാമന്ചിറയെ ജില്ലയിലെ വിത്തുല്പാദന കേന്ദ്രമാക്കി മാറ്റും: മന്ത്രി സുനില്‍ കുമാര്‍
കാഞ്ഞാണി: അന്തിക്കാട് താന്ന്യം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ രജിസ്റ്റേര്‍ഡ് വിത്തുല്പാദന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ശ്രീരാമന്ചിറയേ ജില്ലയിലെ വിത്തുല്പാദന കേന്ദ്രമാക്കി മാറ്റുമെന്നും കര്ഷകന് ഒരു കിലോ വിത്തിന് 30 രൂപ കിട്ടുന്നത് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഗീതാ ഗോപി എം.എല്‍.എ അധ്യക്ഷയായി. അഡീഷണല്‍ ഡയറക്ടര്‍ എ.എ പ്രസാദ് പദ്ധതി വിശദ്ധീകരണം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ബ്ലോക്ക് പ്രസിഡന്റ് പി.സി ശ്രീദേവി എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍ കുമാര്‍, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് സി.പി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ് പെരുവാങ്കുഴിയില്‍, വാര്‍ഡ് മെമ്പര്‍ ശാന്ത സോളമന്, കൃഷി ഓഫീസര്‍ എ.ജെ വിവന്‍സി, പാടശേര സെക്രട്ടറി വില്സന് പുലിക്കോട്ടില്‍, കൃഷി ഓഫീസര്‍ എ.ടി ഗ്രേസി എന്നിവര്‍ സംസാരിച്ചു. 27 ഹെക്ടറിലാണ് ശ്രീരാമന്‍ചിറയില്‍ വിത്തുല്‍പ്പാദനത്തിന് വേണ്ടി കൃഷിയിറക്കിയത്. വിരിപ്പ് കൃഷിയില്‍ ഉല്പാദിപ്പിക്കുന്ന വിത്ത് മുണ്ടകന്‍ കൃഷിക്ക് ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. കര്‍ഷകര്‍ക്ക് ഏറെ താല്പര്യമുള്ള ജ്യോതി വിത്താണ് ശ്രീരാമന്‍ചിറയില്‍ ഇറക്കിയിട്ടുള്ളത്. ഉന്നത നിലവാരമുള്ള വിത്താണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയിട്ടുള്ളത്. നിലവാരമുള്ള വിത്തായതിനാല്‍ കൃഷിയിറക്കുമ്പോള്‍ വിളവ് കൂടുതല്‍ ലഭിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."