സമാധാന ചര്‍ച്ചകള്‍ക്ക് തടസം ഇന്ത്യയെന്ന് പാക് പ്രധാനമന്ത്രി
റിയാദ്: സമാധാന ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ഇന്ത്യയാണെന്നു പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്പക്ക രാജ്യങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് ഇന്ത്യ- പാക് വിഷയങ്ങള്‍ ഉയര്‍ന്നു വന്നത്. സമാധാന ചര്‍ച്ചക്ക് പുറം തിരിഞ്ഞിരിക്കുന്നത് ഇന്ത്യയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് സമാധാന ചര്‍ച്ചകളില്‍നിന്ന് പുറം തിരിഞ്ഞു നില്ക്കാന് ഇന്ത്യന്‍ ഭരണ കൂടത്തെ പ്രേരിപ്പിക്കുന്നത്.
അധികാരത്തില്‍ വന്നയുടന്‍ തന്നെ ഇന്ത്യയുമായി സമാധാന ശ്രമങ്ങള്‍ക്കായി ശ്രമം തുടങ്ങിയിരുന്നുവെന്നും ഇമ്രാന് ഖാന് പറഞ്ഞു.
അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം തുടര്‍ന്നാല്‍ മാത്രമേ രാജ്യത്തിന് സുസ്ഥിരമായി മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."