മാനന്തവാടി നഗരസഭാ രാത്രി ഭക്ഷണവിതരണ പദ്ധതി വിപുലമാക്കുന്നു
മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മാനന്തവാടി നഗരസഭ നടത്തി വരുന്ന രാത്രി ഭക്ഷണവിതരണ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുന്നു.
പ്രതിദിനം നൂറുകണക്കിന് ആളുകള്‍ക്കാണ് പദ്ധതി പ്രകാരം രാത്രിഭക്ഷണം വിതരണം ചെയ്യുന്നത്. കൂടുതല്‍ ജനകീയവും സുമനസുകളുടെ സേവനവും പരമാവധി പ്രയോജനപ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചതിന്റെ ഭാഗമായി പദ്ധതി നടത്തിപ്പിനായുള്ള കമ്മിറ്റി പുനസംഘടിപ്പിച്ചു. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യോല്‍പന്നങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് നിര്‍വഹിച്ചു.
ക്ഷേമകാര്യസ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ശാരദാസജീവന്‍ അധ്യക്ഷയായി. യോഗത്തില്‍ പി.ടി ബിജു, ലില്ലി കുര്യന്‍, ജേക്കബ് സെബാസ്റ്റ്യന്‍, കെ.വി ജുബൈര്‍ കണ്‍വീനര്‍ സി പി മുഹമ്മദാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."