മുണ്ടേരി സ്‌കൂള്‍ പ്രധാനാധ്യാപകനെ എം.എസ്.എഫ് ഉപരോധിച്ചു
കല്‍പ്പറ്റ: മുണ്ടേരി സ്‌കൂളില്‍ പ്രവര്‍ത്തി സമയത്ത് എസ്.എഫ്.ഐ മെംബര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് ഹാള്‍ അനുവദിച്ച പ്രധാനാധ്യാപകനെതിരെയും പരിപാടിയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച നാല് ക്ലാസ് ടീച്ചര്‍മാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സ്‌കൂള്‍ ഓഫിസ് ഉപരോധിച്ചു.
സ്‌കൂളിനകത്ത് വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിന് അനുവാദമില്ലെന്ന ചട്ടങ്ങള്‍ നിലനില്‍ക്കെ മെംബര്‍ഷിപ്പ് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണ്. ഉപരോധത്തിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് വി.പി.സി ലുഖ്മാനുല്‍ ഹക്കീം, മണ്ഡലം ജനറല്‍ സെക്രട്ടറി ഷംസീര്‍ ചോലക്കല്‍, പി.പി ഷൈജല്‍, പി.കെ ജവാദ്, ഇസ്മായില്‍ മാണ്ടാട്, എ.കെ ജയ്‌ഷെല്‍, ശഫീഖലി നേതൃത്വം നല്‍കി.
തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പ്രഭാകരന്‍ സ്‌കൂളില്‍ നേരിട്ടെത്തി കല്‍പ്പറ്റ എസ്.ഐയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രാഥമികമായി പരസ്യ ശാസന നല്‍കുകയും തുടരന്വേഷണം നടത്താമെന്ന ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ചര്‍ച്ചയില്‍ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി ഹമീദ്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് വി.പി.സി ലുഖ്മാനുല്‍ ഹക്കീം, പി.ടി.എ എക്‌സിക്യുട്ടീവ് മെംബര്‍ എം.കെ നാസര്‍, എന്‍ മുസ്തഫ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."