ആവശ്യക്കാരേറി മില്‍മയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍
കല്‍പ്പറ്റ: മില്‍മ വയനാട് ഡയറിയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു. പേട, പാലട മിക്‌സ്, വെണ്ണ, പനീര്‍, ലസി, മില്‍ക്കി ജാക്ക്, കോക്കനട്ട് ബര്‍ഫി, സിപ്അപ്പ്, നെയ്യ്, പനിര്‍ പിക്കിള്‍ എന്നീ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയം നേടുന്നത്. കല്‍പ്പറ്റ ചുഴലിയിലാണ് ഡയറി. 25 ടണ്‍ നെയ്യാണ് വയനാട് ഡയറിയില്‍ പ്രതിമാസം ഉല്‍പാദിപ്പിക്കുന്നത്.
കിലോഗ്രാമിനു 530 രൂപയാണ് വില. നെയ്യില്‍ നല്ലൊരു പങ്കും യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ഏകദേശം 45 ടണ്‍ ആണ് വാര്‍ഷിക കയറ്റുമതി. 50, 100, 200, 500 ഗ്രാം പായ്ക്കുകളിലും 20 കിലോഗ്രാം പായ്ക്കിലുമാണ് ഡയറിയില്‍നിന്നു വെണ്ണ വിപണികളിലേക്ക് നീങ്ങുന്നത്. 76 ശതമാനം കൊഴുപ്പ് അടങ്ങിയ വെണ്ണക്ക് കിലോഗ്രാമിനു 412 രൂപയാണ് വില. 15 ടണ്‍ വെണ്ണയാണ് ഡയറിയിലെ പ്രതിമാസ ഉല്‍പാദനം.
മാസം ശരാശരി 2130 കിലോഗ്രാമാണ് ഡയറിയിലെ പനീര്‍ ഉല്‍പാദനം. കിലോഗ്രാമിനു 300 രൂപ നിരക്കിലാണ് വില്‍പന. പാലട മിക്‌സ് 200 ഗ്രാം പായ്ക്കറ്റില്‍ 60 രൂപ വിലക്കാണ് വിപണികളില്‍ ലഭ്യമാക്കുന്നത്. ഏകദേശം ആറ് ടണ്ണാണ് പ്രതിമാസ ഉല്‍പാദനം. അഞ്ച് ടണ്‍ പേടയാണ് ഡയറിയില്‍ ഓരോ മാസവും വിപണനത്തിനു സജ്ജമാക്കുന്നത്. 10 ഗ്രാമിന്റെ 10 പീസുകളടങ്ങിയ പായ്ക്കറ്റ് 60ഉം 50 പീസുകളുള്ള പായ്ക്കറ്റ് പേഡ ബള്‍ക്ക് എന്ന പേരില്‍ 300ഉം 220 ഗ്രാം പായ്ക്കറ്റ് പേഡ ഫാമിലി എന്ന പേരില്‍ 100 രൂപക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.
മില്‍ക്ക് ജാക്കാണ് മറ്റൊരു മൂല്യവര്‍ധിത ഉല്‍പന്നം. മാസം ഏകദേശം രണ്ട് ടണ്ണാണ് ഉല്‍പാദനം. മില്‍ക്കി ജാക്ക് ബൗള്‍, മില്‍ക്കി ജാക്ക് ഫാമിലി എന്നീ പേരുകളിലാണ് വില്‍പന. ലോലി, വാട്ടര്‍ എന്നീ പേരുകളിലാണ് സിപ് അപ്പ് വിപണനം. മഴക്കാലങ്ങളില്‍ ഒഴികെ മാസം ഏകദേശം 75,000 പായ്ക്കറ്റ് ലോലി സിപ് അപ്പും 20,000 പായ്ക്കറ്റ് വാട്ടര്‍ സിപ്അപ്പുമാണ് ഉല്‍പാദിപ്പിക്കുന്നത്. പനീര്‍ പിക്കിള്‍ 200 ഗ്രാം ബോട്ടില്‍ 65 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഏപ്രില്‍ 14 മുതല്‍ വയനാടന്‍ വിപണിയില്‍ മാത്രം ലഭ്യമാക്കിയ ഈ ഉല്‍പന്നം ഇതിനകം ആറ് ബാച്ചുകളിലായി 150 കിലോഗ്രാമാണ് ഉല്‍പാദിപ്പിച്ചത്.
25 രൂപ വില്‍പന വിലയുള്ള ലസി 3500 കുപ്പിയാണ് പ്രതിമാസ ഉല്‍പാദനം. ഡയറിയില്‍ ഉല്‍പാദിപ്പിക്കുന്ന തൈര് 500 ഗ്രാം, അഞ്ച് കിലോഗ്രാം പായ്റ്റുകളിലാണ് വില്‍പനക്ക് വിടുന്നത്. 500 ഗ്രാമിന്റെ 1,36,000 പായ്ക്കറ്റും അഞ്ച് കിലോഗ്രാമിന്റെ 1,000 പായ്ക്കറ്റുമാണ് പ്രതിമാസ ഉല്‍പാദനം. മഴക്കാലങ്ങളിലൊഴികെ ഓരോ മാസവും 180 മില്ലിയുടെ 4.5 ലക്ഷം പായ്ക്കറ്റ് സംഭാരവും ഉപഭോക്താക്കളിലെത്തുന്നുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."