മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്: സൂചനാപണിമുടക്ക് നടത്തി
ബാലുശ്ശേരി: അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. ഹൈക്കോടതി നിര്‍ദേശിച്ച മിനിമം വേജസ് മാനേജ്മെന്റ് സ്റ്റേ ചെയ്തതിനെതുടര്‍ന്നാണ് ജീവനക്കാര്‍ പ്രക്ഷേഭത്തിനിറങ്ങുന്നത്. താല്‍ക്കാലികമായി ഇടക്കാലാശ്വാസമെങ്കിലും നല്‍കണമെന്ന തൊഴിലാളികളുടെ ആവശ്യം മാനേജ്മെന്റ് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തള്ളിക്കളഞ്ഞിരുന്നു.
ഇതിന്റെ ഭാഗമായി ജീവനക്കാര്‍ സൂചനാപണിമുടക്ക് നടത്തി. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. വിവിധ യൂനിയനുകള്‍ സംയുക്തമായാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. സമരം സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന് ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു എം.എം.സി യൂനിറ്റ് സെക്രട്ടറി സി.കെ. പ്രവീണ്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയിസ് സംഘ് ബി.എം.എസ് രാജന് നരിക്കോത്ത്, പ്രൈവറ്റ് ഹോപ്പിറ്റല്‍ യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. വേലായുധന്, വി.ബി വിജീഷ് , സമര സമതി കണ്‍വീനര്‍ പുഷ്പന് , സ്റ്റാഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് സി. ലിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."