HOME
DETAILS

സുപ്രഭാതം: ആറാം വര്‍ഷത്തിലേക്ക് ആത്മവിശ്വാസത്തോടെ

  
backup
September 02 2019 | 12:09 PM

suprabhaatham-managing-editior-message

 

 

സെന്‍സും സെന്‍സിബിലിറ്റിയും അപ്രത്യക്ഷമാകുകയും സെന്‍സേഷനലിസം ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ മാധ്യമരംഗം കടന്നുപോകുന്നത്. വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനം എന്നത് പലരുടെയും അജണ്ടയില്‍ തന്നെയില്ല. ഈ ഒരന്തരീക്ഷത്തിലാണ് സുപ്രഭാതം പിറക്കുന്നത്. എല്ലാ വാര്‍ത്തയും പ്രസിദ്ധീകരിക്കാനായില്ലെങ്കിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധമാവണമെന്ന തീരുമാനത്തോടെയാണ് ഞങ്ങള്‍ തുടങ്ങിയത്. പ്രവര്‍ത്തനം പൂര്‍ണ വിജയം എന്നൊന്നും അവകാശപ്പെടുന്നില്ല. എങ്കിലും നേരിന്റെ നന്മയുടെ പ്രചാരകരാവാന്‍ ശ്രമിച്ചിട്ടുണ്ട്്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനും ആഗ്രഹമുണ്ട്

സുപ്രഭാതം 2014 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയത് ആറ് എഡിഷനുകളോടെ. ഇതിന്റെ വലിയ പ്രചാരണം മാധ്യമ കുലപതികളെപ്പോലും അത്ഭുതപ്പെടുത്തി. അവര്‍ അഭിനന്ദനവുമായെത്തിയത് സന്തോഷത്തോടെ ഓര്‍ക്കുന്നു.

വിമര്‍ശകര്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു, ഇത് തുടക്കത്തിന്റെ ആവേശം മാത്രമാണ്. വിശ്വസിക്കാന്‍ തയാറായില്ലെങ്കിലും ഞങ്ങള്‍ക്കും തോന്നി വര്‍ഷങ്ങള്‍ കഴിയുംതോറും ആവേശം ഇത്തിരിയൊക്കെ കുറഞ്ഞേക്കാം എന്ന്. സത്യം പറയട്ടെ, ഓരോ വര്‍ഷവും പ്രചാരം കൂടിക്കൂടി വന്നു. കഴിഞ്ഞ വര്‍ഷം പ്രളയഭീഷണി ഉണ്ടായിട്ടും 20 ശതമാനം വായനക്കാര്‍ വര്‍ധിച്ചു എന്ന് പറയുന്നത് ഞങ്ങളല്ല. ആധികാരിക സര്‍വേയില്‍ കണക്കുകള്‍ സഹിതം ഇത് പുറത്തുവന്നപ്പോഴാണ് പലരും ഞെട്ടിയത്. വര്‍ഷങ്ങള്‍ കഴിയുംതോറും സമസ്ത പ്രവര്‍ത്തകര്‍ക്ക് പൊതുവിലും ജംഇയ്യത്തുല്‍ മുഅല്ലിമീന് പ്രത്യേകിച്ചും ആവേശവും വീര്യവും കൂടി വരികയാണ്.

ഇത്തവണയും ഞങ്ങളുടെ പ്രചാരണകാലം നിര്‍ഭാഗ്യവശാല്‍ കാലവര്‍ഷം സംഹാരതാണ്ഡവം നടത്തിയ ദിവസങ്ങളായിരുന്നു. അതിനാല്‍ പ്രചാരണ കാലാവധി ഈ മാസം പത്താം തിയതി വരെ നീട്ടിയിരിക്കുന്നു. എങ്കിലും നല്ലവിജയമാണ് ഇത്തവണയും എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയല്ല ഞങ്ങളുടെ സര്‍വസ്വവുമായ പ്രിയ വായനക്കാരോട് ഒന്നും മറച്ചുവയ്ക്കാനാവില്ല. ഇത്തവണത്തെ പ്രളയം നമ്മെ ഏറെ കരയിപ്പിച്ച ദുരന്തങ്ങളിലൊന്ന് മലപ്പുറം ജില്ലയിലെ പാതാര്‍ എന്ന ഒരു ഗ്രാമം തന്നെ ഭൂമിക്കടിയിലായിപ്പോയി എന്നതായിരുന്നു. ആ ഗ്രാമത്തിലെ അവശേഷിക്കുന്ന കുടുംബങ്ങള്‍ പല സ്ഥലങ്ങളിലും വാടക വീട്ടിലാണ്. സ്വന്തമായതെല്ലാം നഷ്ടപ്പെട്ട ആ നല്ല സഹോദരങ്ങള്‍ പോലും ഇത്തവണയും വരിക്കാരായി. കഴിഞ്ഞവര്‍ഷം ഉണ്ടായ കോപ്പികള്‍ അത്ര തന്നെ പാതാറിന്റെ കണക്കില്‍ വന്നുകഴിഞ്ഞു.

ഈ സന്തോഷം നിറഞ്ഞ കണ്ണുകളോടെ പങ്കുവയ്ക്കുമ്പോള്‍ സമസ്തയുടെ ഉന്നത ശീര്‍ഷരായ പണ്ഡിത പ്രമുഖരെ ആദരവോടെ സ്മരിക്കുന്നു. സുപ്രഭാതം എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ സ്ഥാപക ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഇന്നും മനസില്‍ ഞങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നു. കര്‍മകുശലനായ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ചെയര്‍മാന്‍ പദവിയിലിരുന്ന് ഇന്ന് ഞങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇന്ന് ആറാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ മനസ് നിറഞ്ഞൊഴുകുന്ന സന്തോഷത്തോടെ പ്രിയവരിക്കാരോട്, വായനക്കാരോട് ഒരപേക്ഷ മാത്രം. ഈ സ്‌നേഹം തുടരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  9 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  9 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  9 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  9 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  9 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  9 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  9 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  9 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  9 days ago