HOME
DETAILS
MAL
ദുബൈയിലെ ഹരജി തള്ളിയാലും അജ്മാനിലെ കുരുക്കില്‍ തുഷാറിന്റെ മടക്കം വൈകും: കോടതിക്കു പുറത്ത് ഇനി ഒത്തുതീര്‍പ്പില്ലെന്ന് തുഷാര്‍, പണം നല്‍കാനുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് നാസില്‍
backup
September 02 2019 | 17:09 PM
ദുബൈ: ചെക്ക് കേസില്‍ കോടതിക്കു പുറത്ത് ഇനി ഒത്തുതീര്‍പ്പിനു ശ്രമിക്കില്ലെന്നു ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നിയമ നടപടികളുമായി മുന്നോട്ടുപോകും. നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കും. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് നാസിലിന്റെ ശ്ബദസന്ദേശം. കേസിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം ദുഃഖകരമാണെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം, ചെക്ക് കേസില്‍ യാത്രവിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാസില്‍ അബ്ദുല്ല നല്കിയ ഹരജി ദുബൈ കോടതി തള്ളി. തുഷാറിനെതിരേ ഇന്നലെ രാവിലെയാണ് ദുബൈ കോടതിയില്‍ നാസില്‍ അബ്ദുള്ള സിവില്‍ കേസ് ഫയല്‍ ചെയ്തത്. ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് നാസില്‍ അബ്ദുള്ള തനിക്കെതിരെ പരാതി നല്‍കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ദുബൈയിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച തന്റെ ശബ്ദ സന്ദേശങ്ങളുടെ രേഖകള്‍ ഒത്തുതീര്‍പ്പുശ്രമങ്ങളില്‍ തുഷാര്‍ അനുകൂലമാകുംവിധം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നതായി നാസില്‍ അബ്ദുല്ല പറഞ്ഞിരുന്നു. കേസില്‍ നിന്നു രക്ഷപ്പെടാന്‍ തുഷാറും കൂട്ടരും പരമാവധി ശ്രമം നടത്തുന്നു. വിവാദമെന്തായാലും തനിക്ക് പണം നല്‍കാനുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.
സംഖ്യ എത്രയാണെന്ന കാര്യത്തിലേ ഇരുകൂട്ടരും പറയുന്നതില്‍ വ്യത്യാസമുള്ളൂ. പണം തരാതെ ഇവിടെ നിന്ന് അവര്‍ പോയി എന്ന കാര്യത്തിലും അതുകാരണം ഞാന്‍ ബുദ്ധിമുട്ടി എന്നതും തര്‍ക്കമുള്ള കാര്യമല്ല. എന്നിട്ടും അത് തരാതിരിക്കാനും കുറയ്ക്കാനുമുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും നാസില്‍ പറഞ്ഞു. അതേസമയം ദുബൈ കോടതി യാത്രവിലക്ക് ഹരജി തള്ളിയാലും ക്രിമിനല്‍ കേസില്‍ അജ്മാന് കോടതിയുടെ യാത്രാ വിലക്കുള്ളതിനാല്‍ തുഷാറിന് നാട്ടിലേക്ക് വരാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."