ദിനകരന് തിരിച്ചടി: 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു
ചെന്നൈ: ദിനകരപക്ഷത്തെ 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് എം. സത്യനാരായണനാണ് കേസില്‍ വിധി പറഞ്ഞത്. ഒന്നര വര്‍ഷത്തോളം വിവിധ ബെഞ്ചുകള്‍ പരിഗണിച്ച ശേഷമാണ് വിധിയുണ്ടാകുന്നത്.
മുഖ്യമന്ത്രി എടപ്പാടി പളനി സാമിയെ മാറ്റണമെന്നാവശ്യപ്പെട്ട് ദിനകരന് പക്ഷത്തുള്ളവര്‍ കത്ത് നല്‍കിയതോടെയാണ് രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. വിപ്പ് ലംഘിച്ചുവെന്ന ചീഫ് വിപ്പ് എസ്. രാജേന്ദ്രന്റെ പരാതിയില്‍ സ്പീക്കര്‍ പി.ധനപാലന്, 2017 സെപ്തംബറിലാണ്, എം.എല്‍.എമാരെ അയോഗ്യരാക്കിയത്. വിവിധ ബെഞ്ചുകള്‍ പരിഗണിച്ച കേസ്, ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ ബെഞ്ചിലെത്തി. എന്നാല്‍ രണ്ട് ജഡ്ജിമാര്‍ വിരുദ്ധ വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമത്തെ ജഡ്ജിയുടെ പരിഗണയ്ക്ക് വിടുകയായിരുന്നു.
വിധി തിരിച്ചടിയല്ല, അനുഭവം: ദിനകരന്
മദ്രാസ് ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ടി.ടി.വി ദിനകരന് പ്രതികരിച്ചു. ഇതൊരു അനുഭവമാണ്, സാഹചര്യം ഞങ്ങള്‍ അഭിമുഖീകരിക്കും. 18 എം.എല്‍.എമാരുമായി ചേര്‍ന്ന് ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും ദിനകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."