HOME
DETAILS

ഇനി ഗവര്‍ണറല്ല; കല്യാണ്‍ സിങ് ബാബരി മസ്ജിദ് കേസില്‍ വിചാരണ നേരിടും

  
backup
September 02 2019 | 19:09 PM

kalyan-singh-to-face-trial-on-babri-masjid-demolition

 

 


ഇന്ന് വിരമിക്കുന്നതിനാല്‍ ഗവര്‍ണര്‍ പദവിയുടെ പരിരക്ഷ ഇല്ലാതാവുന്നതോടെ ക്രിമിനല്‍ കേസ് ചുമത്തപ്പെടും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കുടുങ്ങി മുതിര്‍ന്ന ബി.ജെ.പി നേതാവും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്. 1992 ല്‍ അയോധ്യയില്‍ തടിച്ചുകൂടിയ കര്‍സേവകര്‍ പള്ളി പൊളിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാണ്‍ സിങ്ങിന്റെ ഗവര്‍ണര്‍ പദവിയുടെ കാലാവധി ഇന്ന് പൂര്‍ത്തിയാവുന്നതിനാലാണിത്. ഈ സാഹചര്യത്തില്‍ ഉന്നത ഭരണഘടനാ ചുമതലയായ ഗവര്‍ണര്‍ പദവിയെന്ന പരിരക്ഷ ഇല്ലാതാവുന്നതോടെ അദ്ദേഹം ഇനി ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ വിചാരണ നേരിടേണ്ടിവരും. 87 കാരനായ കല്യാണ്‍ സിങ്ങിന് പകരക്കാരനായി കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ച് കഴിഞ്ഞദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് ഇറക്കിയിരുന്നു.
കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ പ്രതികള്‍ക്കെതിരേ 2017 ഏപ്രിലില്‍ ഗൂഢാലോചനാകുറ്റം പുനഃസ്ഥാപിച്ചിരുന്നു. ഇവര്‍ക്കു പുറമെ സംഘ്പരിവാര നേതാക്കളായ വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സ്വാധി റിതംബര, മഹന്ദ് നൃത്യഹോപാല്‍ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ശിവസേനാ നേതാവ് ബാല്‍ത്താക്കറെ, വി.എച്ച്.പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ എന്നിവര്‍ ഇതിനിടെ മരിക്കുകയും ചെയ്തു. ഐ.പി.സി 120 ബി (ക്രിമിനല്‍ ഗൂഢാലോചന) പ്രകാരമുള്ള കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്.
എന്നാല്‍, കേസിലെ പ്രതിയായ കല്യാണ്‍ സിങ് ഗവര്‍ണര്‍ ആയതിനാല്‍ അന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. എന്നാണോ ഗവര്‍ണര്‍ പദവിയുടെ കാലാവധി തീരുന്നത് അന്ന് കുറ്റംചുമത്തുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് പദവി ഇല്ലാതാവുന്നതോടെ കല്യാണ്‍ സിങ് വിചാരണ നേരിടേണ്ടിവരുന്നത്. ഗവര്‍ണറുടെ പദവി ഒഴിയുന്നതോടെ അദ്ദേഹം പ്രതിയായിരിക്കുമെന്നും കുറ്റംചുമത്തി വിചാരണനേരിടേണ്ടിവരുമെന്നും സുപ്രിംകോടതി സി.ബി.ഐയെ അറിയിച്ചിരുന്നു. ഭരണഘടനയുടെ 361 പ്രകാരമായിരുന്നു സുപ്രിംകോടതിയെ അദ്ദേഹത്തെ ഒഴിവാക്കിയത് ഈ നിയമപ്രകാരം രാഷ്ട്രപതി, ഗവര്‍ണര്‍ പദവികളിലിരിക്കുന്നവര്‍ക്ക് നിയമപരിരക്ഷയുണ്ട്. ഇതുപ്രകാരം ഈ പദവികളിലുള്ളവര്‍ രാജ്യത്തെ ഒരുകോടതിയുടെയും നിയമപരിധിയില്‍ വരില്ല. അതിനാല്‍ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഈ പദവികളിലുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുമാവില്ല.
എല്ലാം അറിഞ്ഞിട്ടും അയോധ്യയില്‍ വിന്യസിക്കപ്പെട്ട കേന്ദ്രസേനയെ ഉപയോഗിക്കാന്‍ ഉത്തരവിട്ടില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ കല്യാണ്‍ സിങ്ങിനെതിരേയുള്ളത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഗൂഢാലോചനാ കുറ്റം ചുമത്തിയതിന് പിന്നാലെ കേസില്‍ ദിനംതോറും വിചാരണ നടത്താനും സുപ്രിംകോടതി ഉത്തര്‍പ്രദേശിലെ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസ് അവസാനമായി ജൂലൈ 19നാണ് സുപ്രിംകോടതി പരിഗണിച്ചത്. അതിവേഗം വിചാരണ നടത്തി ഒന്‍പത് മാസം കൊണ്ട് കേസില്‍ വിധി പുറപ്പെടുവിക്കാന്‍ അന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കേസിന് നേതൃത്വം കൊടുക്കുന്ന സ്‌പെഷല്‍ ജഡ്ജി ഈ മാസം 30ന് വിരമിക്കാനിരിക്കുകയാണ്.
1992 ഡിസംബര്‍ ആറിനു പള്ളി പൊളിച്ചതു സംബന്ധിച്ചു രണ്ടുകേസുകളാണുള്ളത്. ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കാനായി ഒത്തുകൂടിയ ലക്ഷത്തിലേറെ വരുന്ന കര്‍സേവകര്‍ക്കെതിരേയാണ് ഒരുകേസ്. അദ്വാനിയും കല്യാണ്‍ സിങ്ങും അടക്കമുള്ള നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാകുറ്റമാണ് രണ്ടാമത്തെ കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  16 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  25 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  29 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago