ചാതുര്‍വര്‍ണ്യത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ കേരളത്തെ കിട്ടില്ല: കാനം
പത്തനാപുരം: ചാതുര്‍വര്‍ണ്യത്തിലേക്ക് തിരിഞ്ഞു നടക്കാനുള്ള ചിലരുടെ മോഹം കേരളത്തില്‍ നടപ്പില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വാതന്ത്യ സമരസേനാനിയും ദലിത് പ്രസ്ഥാനങ്ങളുടേയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും നേതാവുമായിരുന്ന എ. പാച്ചന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനവും 14-ാമത് അനുസ്മരണവും ഗാന്ധിഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ. പാച്ചന്‍ അവാര്‍ഡ് സംവിധായകന്‍ വിനയന് കാനം രാജേന്ദ്രന്‍ സമര്‍പ്പിച്ചു. 11,111 രൂപയും പൊന്നാടയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതായിരുന്നു അവാര്‍ഡ്. അവാര്‍ഡ് ജേതാവിനെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ്. സുധീശന്‍ പരിചയപ്പെടുത്തി. എ. പാച്ചന്‍ ജന്മശദാബ്ദി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷനായി.
സബര്‍മതി പുരസ്‌കാര ജേതാവും കെ.ഡി.എഫ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ ടി.പി ഭാസ്‌കരന്‍, ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ്, സാമൂഹ്യരാഷ്ട്രീയജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.വി സുബ്രഹ്മണ്യന്‍, കഥാപ്രസംഗ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട പ്രതിഭ തൊടിയൂര്‍ വസന്തകുമാരി, അധ്യാപനകലാകായികസന്നദ്ധജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.കെ രാജു എന്നിവര്‍ക്ക് എ. പാച്ചന്‍ ജന്മശതാബ്ദി പുരസ്‌കാരം കാനം രാജേന്ദ്രന്‍ സമ്മാനിച്ചു.
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാല്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍, എ. പാച്ചന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.ജി രവി, കെ.പി.സി.സി മെംബര്‍ കോയിവിള രാമചന്ദ്രന്‍, ജനകീയ അവകാശ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. പ്രഹളാദന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജി. വേണുഗോപാല്‍, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെംബര്‍ സി.ആര്‍ നജീബ്, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം കെ.ആര്‍ ഗോപന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."