HOME
DETAILS
MAL
പുതുക്കാട് നരിപ്പറ്റ ശിവക്ഷേത്രത്തില്‍ മോഷണം
backup
October 25 2018 | 07:10 AM
പുതുക്കാട്: തെക്കേ തൊറവ് നരിപ്പറ്റ ശിവക്ഷേത്രത്തില്‍ മോഷണം.
മൂന്നു ഭണ്ഡാരങ്ങള്‍ കുത്തി തുറന്നു. ഭണ്ഡാരത്തിന്റെ പൂട്ടു തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്.
15000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചുറ്റമ്പലത്തിനുള്ളിലെ ഉപദേവതകളുടെ മുന്പില് സ്ഥാപിച്ചിരുന്ന മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിയാണ് മോഷണം വിവരം ആദ്യം അറിഞ്ഞത്. പുതുക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷവും സമാനരീതിയില്‍ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."