HOME
DETAILS

ജോലിക്കെത്താതെ 15 വര്‍ഷം ശമ്പളം തട്ടി; കുവൈത്തില്‍ ഡോക്ടര്‍ക്ക് 5 വര്‍ഷം തടവ്

  
Shaheer
March 06 2025 | 06:03 AM

15 years of salary without work Kuwaiti doctor jailed for 5 years

കുവൈത്ത് സിറ്റി: 15 വര്‍ഷം കൃത്യമായി ശമ്പളം വാങ്ങുകയും എന്നാല്‍ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്ത ഡോക്ടര്‍ക്ക് കുവൈത്തില്‍ അഞ്ചു വര്‍ഷം തടവു ശിക്ഷ. ജോലിക്ക് ഹാജരാകാത്തതിനു പുറമേ, മറ്റൊരു രാജ്യത്താണ് ഇയാള്‍ 15 വര്‍ഷവും ജീവിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

15 വര്‍ഷത്തിലേറെയായി വിദേശത്തായിരുന്ന ഇയാള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം വാങ്ങിയിരുന്നത്. മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടര്‍ക്കാണ് ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷത്തെ തടവും ഒരു മില്ല്യണ്‍ കുവൈത്തി ദീനാര്‍ പിഴയും വിധിച്ചിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിലെ നിയമ വകുപ്പിന്റെ കണക്കനുസരിച്ച് ഇയാള്‍ രാജ്യത്തിന് പുറത്തായതിനാല്‍ 15 വര്‍ഷമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നിട്ടും മന്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനുമായി ഒത്തുചേര്‍ന്നാണ് അദ്ദേഹത്തിന് മുഴുവന്‍ ശമ്പളവും നേടിയെടുത്തത്. തല്‍ഫലമായി പബ്ലിക് പ്രോസിക്യൂഷനില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് അന്വേഷണം നടത്തുകയും ചെയ്തു.
 
15 വര്‍ഷം വിദേശ രാജ്യത്ത് ജീവിച്ച് ശമ്പളം തട്ടിയ പ്രതി ഇപ്പോഴും വിദേശത്തു തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതുവിധേനയും ഇയാളെ നാട്ടിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

15 years of salary without work; Kuwaiti doctor jailed for 5 years



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  a day ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  a day ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  a day ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  a day ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  a day ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  a day ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  a day ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  a day ago