കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്സ് സമിതി. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് ബാങ്കേഴ്സ് സമിതിയുടെ സംസ്ഥാനതല യോഗത്തില്‍ തീരുമാനിച്ചത്.
കഴിഞ്ഞ ആഗസ്റ്റിലാണ് മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ചിരുന്നത്. ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ പുതിയ തീരുമാനത്തിന്റെ ആനുകൂല്യം 1038 വില്ലേജിലുള്ളവര്‍ക്ക് ലഭിക്കും. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഇനി ബാങ്കേഴ്സ് സമിതിയുടെ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിക്കും. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ സാധിക്കൂ. കൃഷി ഉപജീവനമാക്കിയവരുടെ മറ്റു വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കും.
തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഡിസംബര്‍ 31വരെ മൊറട്ടോറിയം നീട്ടണം എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. കൃഷി വായ്പയ്ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പയ്ക്കും ഒരു വര്‍ഷം മുതല്‍ 18 മാസം വരെയാണു മൊറട്ടോറിയം നീട്ടാന്‍ സാധിക്കുക. ഭവന വായ്പയ്ക്ക് ഒരു വര്‍ഷവും വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസവും മൊറട്ടോറിയം ആകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."