ആലത്തൂരില്‍ പരിസ്ഥിതി സൗഹൃദ യന്ത്രവത്കൃത നെല്‍കൃഷിക്ക് തുടക്കം
ആലത്തൂര്‍: പഞ്ചായത്തില്‍ 300 ഏക്കറില്‍ പരിസ്ഥിതി സൗഹൃദ യന്ത്രവത്കൃത നെല്‍കൃഷിക്ക് തുടക്കമായി. നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി നിറയുടെ നേതൃത്വത്തിലുള്ള ഹരിത മിത്ര സ്വയംസഹായ സംഘമാണ് ആലത്തൂര്‍ പഞ്ചായത്തിലെ കുമ്പളക്കോട്, മരുതങ്കാട്, കീഴ്പ്പാടം, പാവോടി, കാട്ടുശ്ശേരി, കൂരോട് മന്ദം, ചേന്ദം കാട് എന്നീ പാടശേഖര സമിതികളിലായി കൃഷിയിറക്കുന്നത്. കൂരോട് മന്ദം പാടശേഖരത്തില്‍ നടന്ന നടീലുത്സവം കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന്‍ അധ്യക്ഷനായി. കാര്‍ഷിക സര്‍വകലാശാല ജൈവീക കീട രോഗനിയന്ത്രണ വിഭാഗം മേധാവി ഡോ. മധുസുസുബ്രഹ്മണ്യം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി പ്രകാശ്, വിനുനാഥ്, പദ്ധതി കണ്‍വീനര്‍ എം.വി രശ്മി, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ടിന്‍സി ജോണ്‍ സംസാരിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷ മിഷന്‍ യന്ത്രവത്കൃത നെല്‍കൃഷി വ്യാപനവും കാര്‍ഷിക സര്‍വകലാശാലയുടെ ജൈവിക കീടനിയന്ത്രണ വിഭാഗത്തിന്റെ കീഴിലെ ജൈവിക നിയന്ത്രണ ഉപാധികളും കൃഷിക്ക് ലഭ്യമാകും.
ചെളിയില്‍ പോലും സുഗമമായി പ്രവര്‍ത്തിക്കുന്ന പാഡി ഹാരോ എന്ന ട്രാക്ടറില്‍ ഘടിപ്പിക്കുന്ന യന്ത്രം ഉപയോഗിച്ച് നിലമുഴുതു ഞാറ്റടി നഴ്‌സറി തയാറാക്കി യന്ത്രമുപയോഗിച്ചാണ് നടീല്‍ നടത്തിയത്. തുടക്കത്തില്‍ ആലത്തൂര്‍ പഞ്ചായത്തില്‍ അവലംബിക്കുന്ന ഈ കൃഷി രീതി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."