കാവനൂരില്‍ പൊതുശൗചാലയം ഇനിയും യാഥാര്‍ഥ്യമായില്ല
കാവനൂര്‍: അങ്ങാടിയില്‍ പൊതുശൗചാലയം വേണമെന്ന ആവശ്യം ശക്തമാക്കുന്നു. പഞ്ചായത്തിന്റെ ആസ്ഥാനമായ കാവനൂര്‍ ടൗണില്‍ ശൗചാലയം വേണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പഞ്ചായത്ത് ആസ്ഥാനം, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ.മൃഗാശുപത്രി, ഗവ.ഹോമിയോ ആശുപത്രി, വിവിധ ബാങ്കുകള്‍, സ്വകാര്യ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി പൊതു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാവനൂരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിനേനെ നൂറ് കണക്കിന് ആളുകള്‍ വന്നു പോകുന്നുണ്ട്.
അങ്ങാടിയില്‍ നൂറിലധികം വ്യാപാര സ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങളിലെ വ്യാപാരികള്‍, ജോലിക്കാര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, യാത്രക്കാരായ സ്ത്രികള്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാം പൊതു ശൗചാലയത്തിന്റെ കുറവ് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു കാവനൂര്‍ ടൗണില്‍ പൊതു ശൗചാലയം നിര്‍മിക്കുമെന്നത്. എന്നാല്‍ ഭരണം ലഭിച്ച് ആറുമാസക്കാലം കഴിഞ്ഞിട്ടും ഇതുവരെ ശൗചാലയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."