തൃക്കലങ്ങോട് ഭരണസമിതിയുടെ പ്രത്യേക യോഗം നാളെ
മഞ്ചേരി: ആശ്രയ പദ്ധതി നടത്തിപ്പിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷം നല്കിയ നോട്ടീസില്‍ തൃക്കലങ്ങോട് ഭരണ സമിതിയുടെ പ്രത്യേക യോഗം നാളെ ചേരും. ആശ്രയ പദ്ധതി അവതാളത്തിലാകാന്‍ കാരണക്കാരായ സി.ഡി.എസ് ഭാരവാഹികളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടും പ്രശ്നം പഞ്ചായത്ത് ബോര്‍ഡ് ചര്‍ച്ച ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് ഉള്‍പ്പെട്ട പ്രതിപക്ഷത്തെ 11 കൗണ്‍സിലര്‍മാര്‍ തൃക്കലങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.
പഞ്ചായത്തിലെ നാനൂറോളം നിര്‍ധന കുടുംബങ്ങളുടെ അപേക്ഷയില്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം ആശ്രയ പദ്ധതിയിലേക്ക് 64 കുടുംബങ്ങളെയാണ് തെരഞ്ഞെടുത്തിരുന്നത്. ആശ്രയ പദ്ധതിക്ക് പദ്ധതിയുടെ 40 ശതമാനം ചാലഞ്ച് ഫണ്ട@ായ 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതോടൊപ്പം പഞ്ചായത്ത് വിഹിതമായി 43 ലക്ഷം രൂപ ഉള്‍പ്പടെ 68 ലക്ഷം രൂപയാണ് പദ്ധതി അടങ്കല്‍ തുകയായി ഉണ്ട@ായിരുന്നത്. ഇത് തെരഞ്ഞെടുത്ത് 64 കുടുംബങ്ങളുടെ ഭവന നിര്‍മാണം, മരുന്ന്, ഭക്ഷണം, വീട് റിപ്പയര്‍, കക്കൂസ്, കിണര്‍, കിണര്‍ റിപ്പയര്‍, വൈദ്യുതി, തൊഴില്‍ പരിശീലനം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കേ@ണ്ടിയിരുന്നു. എന്നാല്‍ ഇതുവരെ ഈ പദ്ധതിതിയില്‍ അഞ്ച് വീടുകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."