HOME
DETAILS

കാരശേരിയില്‍ ഗെയില്‍ പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ

  
backup
September 04, 2019 | 8:10 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d

 

മുക്കം (കോഴിക്കോട്): കാരശേരി പഞ്ചായത്തിലെ സര്‍ക്കാര്‍പറമ്പ്- വലിയപറമ്പ് റോഡ് കീറിമുറിച്ച് നടത്തുന്ന ഗെയില്‍ പ്രവൃത്തിക്ക് കാരശേരി പഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റോപ്പ് മെമ്മോ.
ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായി മണ്ണ് തുരക്കുന്നതിന് ഉപയോഗിക്കുന്ന വിഷാംശം കലര്‍ന്ന രാസലായനി സൂക്ഷിച്ച ബണ്ട് പൊട്ടുകയും പ്രദേശവാസികളുടെ കിണറുകളുള്‍പ്പെടെ മലിനമാവുകയും ചെയ്‌യതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
മാര്‍ച്ച് 28ന് പഞ്ചായത്ത് ഭരണസമിതി പ്രവൃത്തി നടത്താന്‍ നല്‍കിയ അനുമതി തടഞ്ഞുകൊണ്ടുള്ള അറിയിപ്പ് പഞ്ചായത്ത് സെക്രട്ടറി ഗെയില്‍ അധികൃതര്‍ക്ക് കൈമാറി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. ഗെയില്‍ പ്രവൃത്തി മൂലം പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന റോഡ് തകര്‍ന്നിരുന്നു. യു.ഡി.എഫ് ജനപ്രതിനിധികള്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കുകയും പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ നടപടി. പ്രദേശവാസികളെ വന്‍ ദുരിതത്തിലാക്കി കഴിഞ്ഞദിവസമാണ് മഴയില്‍ രാസലായനി സൂക്ഷിച്ച ബണ്ട് പൊട്ടിയത്. ഇതിനെത്തുടര്‍ന്ന് സമീപത്തെ പത്തോളം വീട്ടുകാരുടെ ഏക ആശ്രയമായ റോഡ് ഒലിച്ചുപോവുകയും പറമ്പുകളിലും വീടുകളുടെ മുറ്റങ്ങളിലും രാസലായനി ഒലിച്ചെത്തുകയും ചെയ്തിരുന്നു. അശാസ്ത്രീയമായി ലായനി സൂക്ഷിച്ചതിനാലാണ് കനത്ത മഴയില്‍ ബണ്ട് പൊട്ടിയതെന്നും സമീപവാസികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുക്കാതെയാണ് ഗെയില്‍ അധികൃതര്‍ പ്രവൃത്തി നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 days ago