തോടന്നൂരില്‍ ലീഗ്-സി.പി.എം ഓഫിസുകള്‍ കത്തിച്ചു
വടകര: തോടന്നൂരില്‍ വീണ്ടും അക്രമം. മുസ്‌ലിം ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസും സി.പി.എം തോടന്നൂര്‍ ബ്രാഞ്ച് ഓഫിസും തീയിട്ട് നശിപ്പിച്ചു. തിരുവള്ളൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ യുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ്് ഇന്നലെ രാത്രി ലീഗ് ഓഫിസിന് നേരെ അക്രമമുണ്ടായത്. വടകര ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രിച്ചത്. വടകര പൊലിസും സ്ഥലത്തെത്തി. വെള്ളിയാഴ്ച ഇവിടുത്തെ സി.പി.എം ഓഫിസിന് നേരെ അക്രമമുണ്ടായിരുന്നു.
സി.പി.എം തോടന്നൂര്‍ ബ്രാഞ്ച് ഓഫിസായ മത്തായി ചാക്കോ സ്മാരക മന്ദിരമാണ് തീയിട്ടു നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജനല്‍ചില്ലുകള്‍ പൊളിച്ച് ഓഫിസിനകത്ത് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഫര്‍ണിച്ചറുകളും പുസ്തകങ്ങളും കത്തിനശിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.എം ആരോപിച്ചു. വടകര പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."