ദേശീയപാതാ വികസനം തടസം; നാനൂറ് മീറ്റര്‍ ട്രാക്ക് ഉണ്ടാകില്ല
ചെറുവത്തൂര്‍: കാടുകയറി നശിക്കുന്ന നിലയില്‍ നിന്നാണ് കാലിക്കടവ് മൈതാനത്തിന്റെ വികസന പ്രതീക്ഷകള്‍ തളിര്‍ക്കുന്നത്. എന്നാല്‍ ദേശീയപാത വികസനത്തിന് മൈതാനത്തിന്റെ ഒരു ഭാഗം നഷ്ടമാകുന്നതിനാല്‍ സ്റ്റേഡിയം വരുമ്പോള്‍ നാനൂറ് മീറ്റര്‍ ട്രാക്ക് ഉണ്ടാകില്ല. കാലിക്കടവ് മൈതാന വികസനത്തിന് എം.പി, എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നു പലതവണകളായി ചെലവഴിച്ചത് ലക്ഷങ്ങളാണ്. നിലവില്‍ 400 മീറ്റര്‍ ട്രാക്ക് സൗകര്യമുള്ള ജില്ലയിലെ വലിയ മൈതാനങ്ങളിലൊന്നാണിത്. ഒരേസമയം അത്‌ലറ്റിക് മത്സരവും ഫുട്‌ബോള്‍ മത്സരവും നടത്താമെന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കാലിക്കടവ് മൈതാനം സ്റ്റേഡിയമാക്കുന്നതിനു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എം. വിജയകുമാര്‍ ശിലാസ്ഥാപനം നടത്തിയതാണ്. പദ്ധതി എങ്ങുമെത്തിയില്ല. ദേശീയപാതാ വികസനത്തിനു മൈതാനത്തിന്റെ വടക്കുഭാഗത്തു നിന്നാണ് സ്ഥലം നഷ്ടമാവുക. മൈതാനം സംരക്ഷിച്ചുവേണം ദേശീയപാതാ വികസനമെന്ന കായികപ്രേമികളുടെ ആവശ്യം ശക്തമാണ്. റോഡ് ഉയര്‍ത്തിപ്പണിതാല്‍ മൈതാനം സംരക്ഷിക്കാനാകുമെന്നാണ് കായികപ്രേമികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."