HOME
DETAILS
MAL
രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ വര്‍ഗീയ ശക്തികളുടെ നീക്കം
backup
June 10 2017 | 23:06 PM
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ ഹൈന്ദവ വല്‍ക്കരണ നടപടികളുടെ ചുവടുപിടിച്ച് ഈ മാസം 14 മുതല്‍ 17 വരെ 150ഓളം ഹൈന്ദവ സംഘടനകള്‍ ഗോവയില്‍ സമ്മേളിക്കുന്നു. 2023ഓടെ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുന്നതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. പ്രമുഖ പുരോഗമന വാദിയായിരുന്ന ഡോ. നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയ സനാതന്‍ സന്‍സ്ഥാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദു ജനജാഗ്രതി സമിതി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് അധികാരത്തിലേറാനായത് ഹിന്ദു സംഘടനകളോടുള്ള ജനങ്ങളുടെ താല്പര്യത്തിന്റെ തെളിവാണെന്ന് പറഞ്ഞാണ് രാജ്യത്തെ ഹൈന്ദവ വല്‍ക്കരിക്കാനുള്ള നീക്കവുമായി ഹൈന്ദവ സംഘടനകള്‍ ഒത്തുകൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."