നന്തിബസാറുകാര്ക്ക് ഇനിയും ആശുപത്രിയായില്ല
നന്തിബസാര്‍: പ്രദേശത്തുള്ളവര്‍ക്ക് ചെറിയ ഒരു അസുഖം വന്നാല്‍പോലും ചികിത്സിക്കുവാന്‍ ഒരു ക്ലിനിക്ക് പോലുമില്ലാതെ നന്തിബസാര്‍. പഞ്ചായത്തിന്റേതായ ഒരു പി.എച്ച്.സി ഉള്ളത് കിഴക്കന്‍ പ്രദേശമായ കുന്നിനുമുകളിലും. വാഹന സൗകര്യങ്ങള്‍ ഇല്ലാത്ത അവിടെ എത്തുവാന്‍ ബുദ്ധിമുട്ടാണ്. പിന്നീട് ഉള്ളത് പത്ത് കിലോമീറ്റര്‍ ദൂരമുള്ള കൊയിലാണ്ടി താലൂക്കാശുപത്രിയാണ്.
അവിടെയാണെങ്കില്‍ ദിവസവും ആയിരത്തിലധികം പേര് ചികിത്സ തേടിയെത്തുന്നു. കൂടുതല്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്തുകാര്‍ക്ക് ഒരു ശിശുരോഗ വിദഗ്ധനടക്കം ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആവശ്യമാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നാട്ടുകാര്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആരോഗ്യവകുപ്പിന്റെ പരിഗണനക്ക് വിട്ടതായിരുന്നു. ഇതോടെ മത്സ്യതൊഴിലാളികള്‍ ഏറെയുള്ള നന്തിബസാറില്‍ ഒരു ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."