ഒന്നര വയസുകാരിയുടെ മരണം: മോഹനന് വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടി
കായംകുളം: ചികിത്സാപിഴവ് മൂലം ഒന്നര വയസുകാരി മരിച്ചതിനു പിന്നാലെ ഞെക്കനാലില് പ്രവര്‍ത്തിച്ചിരുന്ന മോഹനന് വൈദ്യരുടെ ആശുപത്രി പഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചു. ബുധനാഴ് പഞ്ചായത്ത് അധികൃതര്‍ എത്തി നോട്ടിസ് പതിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചില്ല. കുട്ടിമരിച്ചതിനെത്തുടര്ന്ന് നിരവധിപേര്‍ ഇദ്ദേഹത്തിന്റെ ചികിത്സക്കെതിരേ രംഗത്തെത്തിയിരുന്നു.
സ്വയം ഭോഗം ചെയ്തതുകൊണ്ടാണ് യുവാവിന് ക്യാന്‍സര്‍ ബാധിച്ചതെന്ന തരത്തില്‍ ഒരു യുവാവ് ചികിത്സക്കെതിരേ എഫ്.ബിയില്‍ പോസ്റ്റിട്ടിരുന്നു. മറ്റൊരു യുവാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ സഹോദരിയാണ് രംഗത്തെത്തിയത്.മോഹനന് വൈദ്യരുടെ ചികിത്സ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ഇക്ക കുറച്ചുകാലം കൂടി ജീവിച്ചിരുന്നേനെ എന്ന തരത്തിലാണ് ഇവര്‍ രംഗത്തെത്തിയത്.
ഇത് സംബന്ധിച്ച് മാരാരിക്കുളം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കേസ് കായംകുളം പൊലിസ് സ്റ്റേഷനിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ മുതല്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും നാട്ടുവൈദ്യം എന്ന നിലയിലുള്ള ഇദ്ദേഹത്തിന് ചികിത്സ നടത്താനുള്ള യോഗ്യതയില്ലെന്നുമായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."