HOME
DETAILS
MAL
പുരസ്കാരത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി അധ്യാപകര്‍
backup
September 05 2019 | 17:09 PM
തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തില്‍ ദുരിതബാധിതരായവര്‍ക്ക് കൈത്താങ്ങായി അധ്യാപകരും. സംസ്ഥാന അധ്യാപക പുരസ്കാരം നേടിയ 35 അധ്യാപകര്‍ അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പുരസ്കാരം ലഭിച്ച വേദിയില്‍വച്ചു തന്നെ അധ്യാപകര്‍ അവാര്‍ഡ് തുക മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനും കൈമാറുകയായിരുന്നു.
3,35,500 രൂപയാണ് ഇപ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഇന്നലെ രാവിലെ ഡി.പി.ഐ ഓഫിസ് അങ്കണത്തിലെ ഓഡിറ്റോറിയത്തില്‍ നടന്ന അധ്യാപകദിനാഘോഷ ചടങ്ങില്‍ 43 അധ്യാപര്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. ഇതില്‍ 35 പേര് പുരസ്കാരത്തുക സംഭാവന ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."