മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രം പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി
കായംകുളം: കൃഷ്ണപുരം ഞക്കനാലില്‍ പ്രവര്‍ത്തിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രം പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് നോട്ടിസ് പതിച്ചത്. ഇതുസംബന്ധിച്ച് തുടര്‍നടപടികള്‍ ഇന്നു നടക്കുന്ന പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നടപടി ആയിട്ടില്ല. മാരാരിക്കുളം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് കായംകുളത്തേക്ക് കൈമാറിയെങ്കിലും ഉദ്യോഗസ്ഥരെല്ലാം കഴിഞ്ഞ ശനിയാഴ്ച വള്ളംകളി ഡ്യൂട്ടിയിലായതിനാലാണ് നടപടികള്‍ക്കു തടസമായത്. വയനാട് സ്വദേശി അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. തുടരന്വേഷണങ്ങള്‍ക്കു ശേഷമേ കേസിന്റെ സ്വഭാവം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് ഡിവൈ.എസ്.പി ആര്‍. ബിനു പറഞ്ഞു.
പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം ലംഘിച്ചാണ് സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു മാസം മുന്‍പാണ് ഇതുസംബന്ധിച്ച് നോട്ടിസ് നല്‍കിയത്. ഐ.എം.എ അടക്കമുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
എന്നാല്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി നല്‍കിയ ആവശ്യം ഗൗരവത്തിലെടുക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് സൂചന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."