HOME
DETAILS

അസമികള്‍ അതിജയിക്കും; മുഹമ്മദ് ഇഖ്ബാലിന് പ്രതീക്ഷയുണ്ട്

  
backup
September 05 2019 | 18:09 PM

how-kerala-assamese-react-assam-nrc-issue-06-09-2019


കോഴിക്കോട്: അസമികള്‍ അതിജയിക്കും. ഇന്ത്യയുടെ ജനാധിപത്യം നിലനില്‍ക്കുന്ന കാലത്തോളം നമുക്ക് പ്രതീക്ഷകള്‍ തന്നെയാണുളളത്- പറയുന്നത് കോഴിക്കോട് സ്ഥിരതാമസമാക്കിയ അസം സ്വദേശി മുഹമ്മദ് ഇഖ്ബാല്‍.


അസമിലെ ന്യൂനപക്ഷങ്ങള്‍ പലപ്പോഴും വേട്ടയാടപ്പെട്ടിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളാല്‍ കുപ്രസിദ്ധമായ നാടായിരുന്നു അവിടം. ഇപ്പോള്‍ ആ മണ്ണില്‍ ജനിച്ച് വളര്‍ന്നവര്‍പോലും വിദേശികളായി മുദ്രകുത്തപ്പെടുകയാണ്. അസമിലെ നോഗാവ് ജില്ലക്കാരനായ മുഹമ്മദ് ഇഖ്ബാല്‍ 2001ല്‍ കേരളത്തിലെത്തിയതാണ്. മലയാളികളുടെ സഹജീവിസ്‌നേഹവും സാമൂഹികബോധവുമെല്ലാം അദ്ദേഹത്തെ ഈ നാടിനോടൊട്ടിച്ചേര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.


ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് അസമിലെ ഏറ്റവും പുതിയ പൗരത്വ പട്ടിക പുറത്ത് വന്നപ്പോള്‍ 19 ലക്ഷത്തിലേറെപ്പേര്‍ ലിസ്റ്റിനു പുറത്തായിരുന്നു.


തന്റെ സ്വന്തം പേരു പോലും എഴുതാനോ വായിക്കാനോ അറിയാത്ത ലക്ഷങ്ങളായ സാധാരണക്കാരും അതോടൊപ്പം ഇന്ത്യയുടെ അതിര്‍ത്തി കാത്ത പട്ടാളക്കാരും പുറത്തായവരുടെ കൂട്ടത്തിലുണ്ടായിരുന്നു.


സുപ്രിം കോടതിയുടെ നേരിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പൗരത്വ പട്ടിക തയാറാക്കിയതെങ്കിലും അര്‍ഹതപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ പട്ടികയില്‍ ഇടം നേടാതെ പോയി. മാതാപിതാക്കള്‍ക്ക് അംഗത്വം ലഭിച്ചെങ്കിലും മക്കള്‍ പുറത്തായ അവസ്ഥയും നേരെ തിരിച്ചുമുള്ള ഒട്ടനവധി കേസുകള്‍ ഉണ്ടായി.


അസമില്‍ ഇപ്പോള്‍ ആര്‍ക്കും ആരെയും വിദേശിയായി മുദ്രകുത്താവുന്ന അവസ്ഥയാണെന്ന് മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു. നേരത്തെ ഒരാളെപ്പറ്റി അത്തരം ഒരാരോപണം ഉന്നയിക്കുകയും അത് അസത്യമാവുകയും ചെയ്താല്‍ ആരോപണം നടത്തിയ ആള്‍ക്ക് ശിക്ഷ ലഭിക്കുന്ന നിയമമുണ്ടായിരുന്നു.


എന്നാല്‍ ഇപ്പോള്‍ അത്തരം നിയമങ്ങളൊക്കെ ഒഴിവാക്കി. വിദ്വേഷമോ വെറുപ്പോ ഉള്ള ആരെയും വിദേശിയാക്കാം. ഇങ്ങിനെ ആരോപണം ഉന്നയിക്കപ്പെട്ട ഇരകള്‍ തങ്ങള്‍ അസമികളാണെന്ന് ബോധ്യപ്പെടുത്താനുള്ള സമയമോ സന്ദര്‍ഭമോ കൊടുക്കാതിരിക്കുക എന്നതാണ് അധികാരികള്‍ കാണിക്കുന്ന മറ്റൊരു കുതന്ത്രം.


രേഖകള്‍ ഹാജരാക്കാനുള്ള അറിയിപ്പുകള്‍ നല്‍കുന്നത് വൈകിപ്പിക്കും. ട്രൈബ്യൂണലില്‍ എത്തേണ്ടതിന്റെ തലേദിവസമായിരിക്കും വിവരം നല്‍കുക. പട്ടിണിപ്പാവങ്ങളായ പലര്‍ക്കും നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കില്ല. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഇവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സന്ദര്‍ഭമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ നിരക്ഷരരും ദരിദ്രരുമായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അപ്പീല്‍ എന്തെന്നു പോലുമറിയില്ല. ഈ അപ്പീലുകളും അട്ടിമറിക്കപ്പെടുമെന്നാണ് മുഹമ്മദ് ഇഖ്ബാല്‍ പറയുന്നത്. അസമിലെ അവസ്ഥ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമവും മോദി ഭരണകൂടം നടത്തുകയാണ്.


എങ്കിലും ഇന്ത്യ എക്കാലത്തും ഇത്തരം ഏകാധിപത്യ ജനദ്രോഹ നയങ്ങളെ സ്ഥായിയാക്കാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അസമിലെ ജനങ്ങള്‍ക്കും ഒരു നല്ലകാലം വരുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് ഇഖ്ബാല്‍ പറഞ്ഞു. എട്ടാം ക്ലാസ് ഔപചാരിക വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും 22 ഭാഷകള്‍ അറിയുന്നയാളാണ് ഇദ്ദേഹം. ഇതില്‍ 10 ഭാഷ സംസാരിക്കാനും ബാക്കിയുള്ളവ വായിക്കാനും ടൈപ്പ് ചെയ്യാനും കഴിയും. അറബിയും ഖുര്‍ആനും ഇംഗ്ലീഷും ഊമഭാഷയില്‍ കൈകാര്യം ചെയ്യാനും കൂടാതെ അന്ധരുടെ ഭാഷയായ ബ്രെയിലിയും ഇഖ്ബാലിന് അറിയാം.
ഖുര്‍ആനിന്റെ റസ്മു ഉസ്മാനി കംപ്യൂട്ടര്‍ ടൈപ്പിങ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ടൈപ്പിങ് പരിശീലനം നല്‍കുന്നയാളാണ് മുഹമ്മദ് ഇഖ്ബാല്‍.


അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉള്‍പ്പെടെ പല നേതാക്കള്‍ക്കൊപ്പവും ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്തിയിട്ടുണ്ട്. കോഴിക്കോട്ട് ഫ്രാന്‍സിസ് റോഡിനടുത്ത് താമസിക്കുന്ന മുഹമ്മദ് ഇഖ്ബാലിന്റെ ഭാര്യ കെ.ടി റഹിനാബിയാണ്. അബ്ദുല്ല ബീന്‍ ഇഖ്ബാല്‍, ആമിന ബീന്‍ത് ഇഖ്ബാല്‍, ഫാത്തിമ ബീന്‍ത് ഇഖ്ബാല്‍ എന്നിവര്‍ മക്കളാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago