HOME
DETAILS

ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഭീകര പട്ടിക അംഗീകരിക്കുന്നില്ലെന്നു ഐക്യരാഷ്ട്ര സഭ

  
backup
June 11 2017 | 00:06 AM

47272721-2

ദോഹ: ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെ രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ ഉള്‍പ്പെടുത്തി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ഭീകരപ്പട്ടിക അംഗീകരിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഖത്തര്‍ ചാരിറ്റി വിവിധ രാജ്യങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന സംഘടനയാണ്. ഐക്യരാഷ്ട്രസഭയുമായി അവര്‍ക്ക് സഹകരണ കരാരുണ്ടെന്നും യു.എന്‍ അറിയിച്ചു. യു.എന്‍ രക്ഷാ സമിതി പോലുള്ള അംഗീകൃത ഘടകങ്ങള്‍ തയ്യാറാക്കുന്ന പട്ടികകള്‍ മാത്രമാണ് അംഗീകരിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാനെ ദുജാരിക് പറഞ്ഞു.

ഖത്തറിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റി യു.എന്‍.എച്ച്.സി.ആര്‍, യൂനിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഓക്‌സ്ഫാം, കെയര്‍, ഉസൈദ് പോലുള്ള സംരംഭങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യു.എന്നുമായുണ്ടക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സഹകരണം തുടരും. യുന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് കോര്‍ഡിനേഷന്‍ ഓഫിസിന് വര്‍ഷങ്ങളായി ഖത്തര്‍ ചാരിറ്റിയുമായി നല്ല ബന്ധമുണ്ട്. രാഷ്ട്രീയേതരമായി മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന സംഘടനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ചാരിറ്റിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികള്‍ക്കും നിരാലംബര്‍ക്കും ലഭിച്ചുവന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ രാജ്യത്തെ പല കേന്ദ്രങ്ങളില്‍നിന്നായി വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. 1984ല്‍ രൂപീകൃതമായ ഖത്തര്‍ ചാരിറ്റി ഇതിനകം 213,750 അനാഥക്കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും നല്‍കി സംരക്ഷിച്ചു. ലോകവ്യാപകമായി 621 സ്‌കൂളുകള്‍ നടത്തി വരുന്നു. സിറിയ, സോമാലിയ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഖത്തര്‍ ചാരിറ്റിക്കായിരുന്നു. ആറു വര്‍ഷം മുമ്പ് സിറിയയില്‍ യുദ്ധമാരംഭിച്ചതു മുതല്‍ അവിടെ ഖത്തര്‍ ചാരിറ്റി സഹായം ചെയ്തു വരുന്നുണ്ട്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  9 days ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  9 days ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  10 days ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  10 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  10 days ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  10 days ago
No Image

ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  10 days ago
No Image

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  10 days ago
No Image

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

uae
  •  10 days ago