കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍
കഞ്ചിക്കോട്: രാജ്യത്തെ ഭക്ഷ്യവ്യവസായ രംഗം ഊര്‍ജിതമാക്കി കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് കേന്ദസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഭക്ഷ്യസംസ്‌കരണ-വ്യവസായ മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ പറഞ്ഞു. കഞ്ചിക്കോട് കിന്‍ഫ്ര മെഗാ ഫുഡ്പാര്‍ക്കിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
2022ഓടെ കര്‍ഷകരുടെ വരുമാനം നിലവിലുളളതിന്റെ ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ടുളള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്നത്.
ഭാരതത്തില്‍ കാര്‍ഷികോത്പാദനം 10 ശതമാനം മാത്രമെ നടക്കുന്നുള്ളൂ. ഇത്തരം ഫുഡ്പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ കാര്‍ഷികരംഗത്തെ നിരവധി പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിക്കും.
കേരളത്തില്‍ ചേര്‍ത്തല കെ.എസ്.ഐ.ഡിയിലുള്ള ഫുഡ്പാര്‍ക്കിന്റെ തറക്കല്ലിടലും ഇന്ന് നടക്കും. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ അനുബന്ധ സംസ്‌കരണശാലകളും കൂടി ചേരുമ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണവും സംസ്‌കരണവും ഒരു യൂനിറ്റിനു കീഴില്‍ വരും.
കേരളത്തിലെ രണ്ടു മെഗാ ഫുഡ്പാര്‍ക്കുകളും സജീവമാകുന്നതോടെ 500 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതുവഴി 5000 യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിന് പുറമെ 25000 ത്തോളം കര്‍ഷകര്‍ക്ക് പാര്‍ക്കുകള്‍ തൊഴില്‍-സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സുഗന്ധവ്യജ്ഞന ഉത്പാദകര്‍ക്ക് കൂടി ഗുണം ചെയ്യുന്ന 6000 കോടിയുടെ ഒരു കാര്‍ഷിക പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും.
സ്വകാര്യ യൂനിറ്റുകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് ഗുണകരമായ തരത്തില്‍ സബ്‌സിഡി പ്രദാനം ചെയ്തുകൊണ്ടാവും പദ്ധതി ആവിഷ്‌കരിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."