അമിത്ഷായുടെ സന്ദര്‍ശനം: ജില്ലയില്‍ കനത്ത സുരക്ഷ
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് ജില്ലയിലെങ്ങും കനത്ത സുരക്ഷ. നാനൂറോളം പൊലിസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അമിത്ഷാ വിമാനമിറങ്ങുന്ന കണ്ണൂര്‍ വിമാനത്താവളം, ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടക്കുന്ന താളിക്കാവ് പരിസരം, അമിത്ഷാ എത്തുന്ന പിണറായിയിലെ കൊല്ലപ്പെട്ട ഉത്തമന്റെ വീടിന് സമീപം എന്നിവിടങ്ങളിലാണ് പൊലിസിനെ നിയോഗിക്കുക.
പ്രത്യേക വിമാനത്തില്‍ രാവിലെ 10.15ന് വിമാനത്താവളത്തില്‍ എത്തുന്ന ബി.ജെ.പി അധ്യക്ഷനെ ബുള്ളറ്റ് പ്രൂഫ് കാറിലാണു പരിപാടി സ്ഥലങ്ങളില്‍ എത്തിക്കുക.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്കുന്ന അമിത് ഷായുടെ വാഹനവ്യൂഹത്തെ 12 സി.ആര്.പി.എഫ് അംഗരംക്ഷകര് അനുമഗിക്കും. ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിലെ സുരക്ഷ. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കണ്ണൂരിലും ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ പിണറായിയിലും സുരക്ഷ ഒരുക്കും. അമിത്ഷാ കടന്നുപോകുന്ന വഴികളില്‍ ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ പൊലിസ് ഇന്നലെ എസ്കോര്‍ട്ട് വാഹനം സഹിതം മോക്ഡ്രില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."