യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍
പേരൂര്‍ക്കട: മാനസികരോഗിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.
തമിഴ്നാട് മധുര കാലവാസല് ഭാരതിയാര്‍ താമസിക്കുന്ന വി. വിനോദ്കുമാര്‍ (43) ആണ് തമ്പാനൂര്‍ പെലിസിന്റെ പിടിയിലായത്. കഴിഞ്ഞ 3-ാം യതീതിയായിരുന്ന കേസിന്നാസ്പദമായ സംഭവം. തമിഴ്നാട്ടില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് ഒരാശുപത്രിയില്‍ ചികിത്സയ്ക്കായി വരികയായിരുന്നു യുവതി.
യാത്രയ്ക്കിടെ ബസില്‍വെച്ച് യുവതിയുമായി പരിചയപ്പെട്ട പ്രതി തമ്പാനൂരിലെത്തിയപ്പോള് രക്ഷിതാക്കളുടെ കണുവെട്ടിച്ച് യുവതിയെ പ്രലോഭിപ്പിക്കുകയും വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോകുകയുമായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. തുടര്‍ന്ന് തമ്പാനൂരില്ത്തന്നെയുള്ള ഒരു ലോഡ്ജില്‍ എത്തിച്ചശേഷം യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഭീഷണിപ്പെടുത്തി വാങ്ങി കടന്നുകളയുകയായിരുന്നു. സി.ഐ ഡി.കെ പൃഥ്വിരാജ്, എസ്.ഐ സുരേഷ്ചന്ദ്ര ബാബു, എസ്.എച്ച്.ഒ എസ്.പി പ്രകാശ്, സി.പി.ഒമാരായ ശ്രീനാദ്, വിനോദ്, സുഗതകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത് . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."