ഈ മാസത്തെ റേഷന്‍ വിതരണം പുതിയ റേഷന്‍ കാര്‍ഡ് പ്രകാരം
കൊട്ടാരക്കര: ഭക്ഷ്യഭ്ര്രദതാ നിയമപ്രകാരം പുതിയ റേഷന്‍ കാര്‍ഡ് പ്രകാരമായിരിക്കും ഈ മാസം മുതലുള്ള റേഷന്‍ വിതരണമെന്ന് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്.എ. സെയ്ഫ് അറിയിച്ചു.
പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് കഴിഞ്ഞിട്ടില്ലാത്ത പ്രദേശത്തുള്ളവരും പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ റേഷന്‍ കട വഴി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും ഉള്‍പ്പെടെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ അര്‍ഹത ഉണ്ടായിരിക്കും. കാര്‍ഡുടമകളെയും അംഗങ്ങളെയും അവര്‍ക്ക് അനുവദിച്ചിട്ടുള്ള റേഷനും സംബന്ധിച്ച വിശദാംശങ്ങള്‍ ഇതിനകം അതാത് റേഷന്‍ കടകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ അനുവദിച്ചിട്ടുള്ള പ്രകാരം മുന്‍ഗണന, എ.എ.വൈ മുന്‍ഗണന, പൊതുവിഭാഗം സബ്സിഡി വിഭാഗം കാര്‍ഡുടമകള്‍ക്ക് ജൂണ്‍ മുതല്‍ റേഷന്‍ ലഭിക്കും. അച്ചടിച്ച് വന്നിട്ടില്ലാത്ത കാര്‍ഡുകള്‍ക്ക് പൊതു വിഭാഗത്തിന് അനുവദിച്ച റേഷന്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."