HOME
DETAILS

ഗുണഭോക്താക്കളെ വഞ്ചിച്ച നടപടിക്കെതിരേ മാര്‍ച്ച് സംഘടിപ്പിക്കും

  
backup
August 03 2016 | 18:08 PM

%e0%b4%97%e0%b5%81%e0%b4%a3%e0%b4%ad%e0%b5%8b%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

                              

മാനന്തവാടി: കുടിവെള്ളത്തിന്റെയും കക്കൂസിന്റെയും ഗുണഭോക്താക്കളെ വഞ്ചിച്ച എടവക ഗ്രാമ പഞ്ചായത്ത് ജലനിധിയുടെ നിലപാടിനെതിരേ ഈ മാസം ആറിന് രാവിലെ 10ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജലനിധി പദ്ധതികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്താണ് എടവക.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവില്‍ മൂന്ന് വര്‍ഷം മുന്‍പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കുടിവെള്ള ശുചിത്വ മേഖലയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പരിശോധന നടത്തുന്നതിനും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമുള്ള ഉത്തരവാദിത്വം പഞ്ചായത്തിനാണ്. ഡബ്ല്യു.എസ്.എസ്‌നെയാണ് നിര്‍വഹണ ഏജന്‍സിയായി തിരഞ്ഞെടുത്തിട്ടുള്ളത്. വിശദമായ സര്‍വേയുടെ അടിസ്ഥാനത്തില്‍ ചെറുതും വലതുമായ 14 കുടിവെള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്.
ശുചിത്വ മേഖലയില്‍ കന്നുകാലി ചന്ത നവീകരണം, ശുചിത്വ കോംപ്ലക്‌സ് നിര്‍മാണം, ശുചിത്വ മിഷന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന കക്കൂസുകളുടെ നിര്‍വഹണം എന്നിവയും ഇവരുടെ ചുമതലയില്‍പ്പെട്ടതാണ്. ഇതിനായി 12 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി ആരംഭിച്ച് നാല് വര്‍ഷം തികയാറായിട്ടും മുഴുവന്‍ പദ്ധതികളും കമ്മിഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല കമ്മിഷന്‍ ചെയ്ത പദ്ധതികളില്‍ ചിലത് ഫലപ്രദമല്ലെന്നും പദ്ധതി നടത്തിപ്പില്‍ അഴിമതി നടന്നതായും ഭാരവാഹികള്‍ ആരോപിച്ചു.
പദ്ധതിയുടെ അഴിമതിയും കാര്യക്ഷമമില്ലായ്മയും ലോക്കല്‍ ഫണ്ട് ഓഡിറ്റ് സംഘം കണ്ടെത്തുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ശുചിത്വമിഷന്‍ നിശ്ചയിച്ച റിസോര്‍സ് പേഴ്‌സണ്‍ വിശദമായ പരിശോധന നടത്തി തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ എഗ്രിമെന്റ് വെച്ച് പണി പൂര്‍ത്തീകരിച്ചിട്ടും പല ന്യായങ്ങള്‍ പറഞ്ഞ് ഗുണഭോക്താക്കളെ ജലനിധി ഓഫിസിലും പഞ്ചായത്തിലും ദിവസങ്ങളോളം നടത്തി ബുദ്ധിമുട്ടിക്കുകയാണെന്നും അംഗങ്ങള്‍ ആരോപിച്ചു.
കെ.ആര്‍ ജയപ്രകാശ്, മനു ജി കഴിവേലി, നജീബ് മണ്ണാര്‍, പി.ആര്‍ വെള്ളന്‍, ഷീല കമലാസനന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago