HOME
DETAILS

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനും കുഴികളടയ്ക്കാനും കലക്ടറുടെ കര്‍ശന നിര്‍ദേശം

  
backup
June 11 2017 | 19:06 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-3

 

കൊച്ചി: നഗരത്തില്‍ നേവി ട്രാവന്‍കൂര്‍ ഗേറ്റ് മുതല്‍ ബാനര്‍ജി റോഡ് മുതലുള്ള വിവിധ ഭാഗങ്ങളിലെയും ഗസ്റ്റ് ഹൗസ് പാര്‍ക്ക് അവന്യൂ റോഡ് എന്നിവിടങ്ങളിലെയും വെള്ളക്കെട്ടു പരിഹരിക്കാനും കുഴികള്‍ അടയ്ക്കാനുമുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനും കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
കൊച്ചി മെട്രോ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നഗരത്തിലെത്തുന്നതിന്റെ സാഹചര്യത്തിലാണ് കളക്ടറുടെ നിര്‍ദേശം. ഹൈക്കോടതി പരിസരം, ഗസ്റ്റ് ഹൗസ് പരിസരം, പാര്‍ക്ക് അവന്യൂ റോഡ് ഹോസ്പിറ്റല്‍ റോഡ്, ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശം, എംജി റോഡില്‍ സെന്റര്‍ സ്‌ക്വയര്‍ മാളിനു മുന്‍വശം, ജോസ് ജംക്ഷന്‍, തേവര ജംക്ഷന്‍, അറ്റ്‌ലാന്റിസ്, വെണ്ടുരുത്തു പാലം കഴിഞ്ഞുള്ള റോഡ്, കഠാരിബാഗിലേക്ക് പോകുന്ന വഴി തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടും റോഡിലെ കുഴികളും കളക്ടര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഗസ്റ്റ് ഹൗസിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയ്‌നേജ് വൃത്തിയാക്കേണ്ടി വരും. ഇത് റോഡ് മുറിച്ച് കടന്നാണ് പോകുന്നത്. ഇവിടെ ബ്ലോക്കായതിനാലാണ് വെള്ളക്കെട്ടുണ്ടാകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും കോര്‍പ്പറേഷന്‍ അധികൃതരും കളക്ടറോട് പറഞ്ഞു.
കോര്‍പ്പറേഷനും പൊതുമരാമത്തും സംയുക്തമായി ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അദ്ദേഹം പറഞ്ഞു. പാര്‍ക്ക് അവന്യൂ റോഡില്‍ മഴയെ തുടര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ റോഡിന്റെ ശോച്യാവസ്ഥയും അടിയന്തിരമായി പരിഹരിക്കണം.
മെട്രോയ്ക്ക് റോഡ് കൈമാറിയിരിക്കുന്നതിനാല്‍ എംജി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കേണ്ടത് കൊച്ചി മെട്രോ ആണെന്ന് കോര്‍പ്പറേഷനും പൊതുമരാമത്തു വകുപ്പും കളക്ടറോട് വ്യക്തമാക്കി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്നി, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ബാബു, കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രേണുക, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago