2018 ഇന്ത്യയില്‍ പുതുതായി വന്നത് 1200 ടെക് സ്റ്റാര്‍ട്ടപ്പുകള്‍
2018 ല്‍ ഇന്ത്യയില്‍ പുതുതായി ഉണ്ടായത് 1200 ടെക് സ്റ്റാര്‍ട്ടപ്പുകള്‍. കഴിഞ്ഞവര്‍ഷം ഇത് 1000 ആയിരുന്നു.
മൊത്തം 7700 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. ലോകത്തു തന്നെ മൂന്നാം സ്ഥാനത്താണിത്. മൊത്തം ഇതിനായി 4.2 ബില്യണ്‍ ഡോളറാണ് മൂലധനം.
സ്റ്റാര്‍ട്ടപ്പ് ഇന്ക്യുബേറ്റേര്സും ആക്സിലറേറ്റേഴ്സും ഓരോ വര്‍ഷവും 11 ശതമാനം വര്‍ധിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം കൂടുമ്പോഴും സീഡ് സ്റ്റേജിലെ ഫണ്ടിങ് 2018 ല്‍ 21 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതില്‍ 53 ശതമാനം ഇടിവുണ്ടായിരുന്നു.
സീഡ് സ്റ്റേജില്‍ ഫണ്ടിങ് ഗണ്യമായി കുറയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നാസ്കോം പ്രസിഡന്റ് ദേബ്ജനി ഘോഷ് പറഞ്ഞു.
സീഡ് സ്റ്റേജിനു പകരം ജപ്പാന്, ചൈനീസ് മോഡലില്‍ ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കുകയാണ്. സര്‍ക്കാരിന് ഇതില്‍ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലാസ്റ്റ് സ്റ്റേജ് ഫണ്ടിങില്‍ കാര്യമായ വര്‍ധനയും ഉണ്ടായിട്ടുണ്ട്. 259 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
ലയന, ഏറ്റെടുക്കല്‍ നടപടികളും ഊര്‍ജ്ജിതമായിട്ടുണ്ട്. ഇത്തരത്തില്‍ ഈ വര്‍ഷം 75 ലയനങ്ങളാണുണ്ടായത്. വര്‍ധന 15 ശതമാനം.
വനിതാ സംരംഭകരുടെ എണ്ണം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന 40,000 തൊഴിലുകളാണ് ഈ വര്‍ഷം സൃഷ്ടിച്ചത്. ഇതോടെ ഈ മേഖലയിലെ മൊത്തം തൊഴില്‍ 1.7 ലക്ഷമായി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."