പെണ്‍കാവലില്‍ അരിമ്പൂര്‍ മദര്‍ കാലിത്തീറ്റ ഫാക്ടറി
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: രണ്ടു പതിറ്റാണ്ടായി മദര്‍ കാലിത്തീറ്റ ഫാക്ടറി ഡാലിയുടെ പെണ്‍കാവലില്‍. അരിമ്പൂര്‍ കൈപ്പിള്ളിയിലെ മദര്‍ കാലിത്തീറ്റ ഫാക്ടറിക്കാണ് താണി പറമ്പില്‍ ലാസറിന്റെ ഭാര്യ ഡാലി ഇരുപതു വര്‍ഷമായി കാവല്‍ നില്‍ക്കുന്നത്. ഫാക്ടറിയുടെ സംരക്ഷണം ഡാലിയെന്ന വനിതയുടെ കൈകളില്‍ സുരക്ഷിതമാണ്.
പുരുഷന്മാരുടെ ആധിപത്യത്തിലുള്ള സെക്യൂരിറ്റി ജോലിയിലേക്ക് ഡാലി കടന്നു വന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ജോലിയില്‍ പൂര്‍ണ സംതൃപ്തയായ ഡാലിക്ക് സെക്യൂരിറ്റി ജോലിയെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു. ഫാക്ടറി ഉടമസ്ഥര്‍ക്കും ഡാലിയെക്കുറിച്ച് നല്ല മതിപ്പാണ്. ജോലിയില്‍ നൂറു ശതമാനം സൂക്ഷ്മത പുലര്‍ത്തുന്ന ജീവനക്കാരിയാണ് ഡാലിയെന്ന് അവര്‍ പറഞ്ഞു. ഫാക്ടറിയിലേക്ക് എത്തുന്ന വലിയ വാഹനങ്ങളെ നിയന്ത്രിക്കുന്നതും ഡ്രൈവര്‍മാര്‍ക്കു വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഡാലിയെന്ന വനിതയാണ്.
ട്രാഫിക് നിയമങ്ങളെല്ലാം ഡാലി പഠിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ഗതാഗത നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഡാലി മറ്റു ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെയാണ് ഡാലിയുടെ ജോലി സമയം. സെക്യൂരിറ്റി ജോലിക്കു പുറമെ അത്യാവശ്യം ഓഫിസ് വര്‍ക്കുകളും ഡാലി ചെയ്യും.
കാക്കി യൂണിഫോമില്‍ കാലിത്തീറ്റ ഫാക്ടറിക്കു മുന്നില്‍ കാവല്‍ നില്‍ക്കുന്ന ഡാലി ഏവര്‍ക്കും സുപരിചിതയാണ്.അഞ്ജന, അനസ്റ്റീന എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."