HOME
DETAILS

ബാര്‍തൊഴിലാളി പുനരധിവാസം: പദ്ധതി തയാറാക്കുന്നതില്‍ എക്‌സൈസിനു വീഴ്ച

  
backup
August 03 2016 | 18:08 PM

%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതോടെ പെരുവഴിയിലായ ബാര്‍തൊഴിലാളികളുടെ പുനരധിവാസ പദ്ധതി പൂര്‍ണപരാജയമായി. പുനരധിവാസത്തിനായി എത്രതുക വേണ്ടിവരുമെന്നോ എത്ര തൊഴിലാളികളെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നോ ഉള്ള കാര്യത്തില്‍ എക്‌സൈസ് വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം പുനരധിവാസ സെസ് ഇനത്തില്‍ മദ്യവില്‍പനയിലൂടെ പിരിച്ചെടുത്ത തുക പൂര്‍ണമായും വാണിജ്യ നികുതി വകുപ്പിലേയ്ക്ക് ഒടുക്കിയിട്ടുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം.

ബാറുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട പന്ത്രണ്ടോളം തൊഴിലാളികളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തത്. ഇവരില്‍ മൂന്നുപേരുടെ കുടുംബത്തിനു മാത്രമാണ് ഇതുവരെ ദുരിതാശ്വാസ സഹായം ലഭിച്ചിട്ടുള്ളത്. 2014-15 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ നിര്‍ത്തലാക്കുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെയും മദ്യാസക്തിക്ക് അടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബറിലാണ് പുനര്‍ജനി-2030 എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത്. പുനര്‍ജനി പദ്ധതിയുടെ നടത്തിപ്പിനായി 2014 ഒക്ടോബര്‍ മുതല്‍ മദ്യവില്‍പന നികുതിയിന്‍മേല്‍ അഞ്ചുശതമാനം സെസ് ചുമത്തിയിട്ടുണ്ട്.

ഈ ഇനത്തില്‍ ഈവര്‍ഷം മെയ് വരെയുള്ള കാലയളവില്‍ 472.53 കോടിരൂപയാണ് സമാഹരിച്ചിട്ടുള്ളത്. ഈ തുകയില്‍ ബിവറേജസ് കോര്‍പറേഷന്‍ 11.26 കോടി ചെലവഴിച്ചു എന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈതുക തൊഴില്‍ നഷ്ടപ്പെട്ട ബാര്‍തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ബാര്‍ ഹോട്ടലുകളില്‍ 7110 രജിസ്‌റ്റേര്‍ഡ് തൊഴിലാളികള്‍ ഉണ്ടെന്നാണ് തൊഴില്‍ വകുപ്പിന്റെ കണക്കെങ്കിലും ഇതിന്റെ ഇരട്ടിയിലധികം പേര്‍ ബാറുകളുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്തിരുന്നു. അതേസമയം സര്‍ക്കാര്‍ കണക്കില്‍ ബാറുകള്‍ അടച്ചുപൂട്ടിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം5851പേര്‍ മാത്രമാണ്. ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ അയ്യായിരം രൂപവീതം 2.92 കോടിയും മറ്റൊരു ഉത്തരവുപ്രകാരം ഇവരില്‍ 5809 പേര്‍ക്ക് പതിനായിരം രൂപവീതം 5.8 കോടിയും വിതരണം ചെയ്തിട്ടുണ്ട്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ബാര്‍ തൊഴിലാളികളില്‍നിന്നും വ്യാപക പരാതി ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തെകുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു. ബാറുകള്‍ അടച്ചുപൂട്ടിയ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago