നഗരസഭ പ്രദേശങ്ങള്‍ ഇരുട്ടില്‍ തന്നെ
വടക്കാഞ്ചേരി : നഗരസഭ പ്രദേശങ്ങളില്‍ വഴി വിളക്കുകള്‍ കത്താതിരുന്നിട്ട് അഞ്ചു മാസക്കാലമായി. ഇതുവരെയും നഗരസഭ ഒരു നടപടിയും കൈകൊള്ളുന്നില്ലെന്നു ആരോപിച്ചു കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പുതിയ ടെണ്ടര്‍ വിളിച്ചു കരാര്‍ ഉറപ്പിച്ചെങ്കിലും പ്രതിവര്‍ഷം 40 ലക്ഷം രൂപ ചെലവു വരുന്നിടത്തു പത്തു ലക്ഷം രൂപ മാത്രമാണ് നഗരസഭ നീക്കിവെച്ചതെന്നും ഇതു ഒറ്റതവണ അറ്റകുറ്റപണിയ്ക്കു പോലും തികയില്ലെന്നും കുറ്റപ്പെടുത്തിയ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ കുത്തിയിരിപ്പു സമരം നടത്തി.
ഇതോടെ യോഗം നടത്തികൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയും ഉടലെടുത്തു. മുഴുവന്‍ അജണ്ടയും പാസായതായി പ്രഖ്യാപിച്ചു ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷും ഭരണകക്ഷി അംഗങ്ങളും യോഗത്തില്‍ നിന്നു ഇറങ്ങി പോവുകയും ചെയ്തു. ഇതോടെ തീരുമാനം ഉണ്ടാകുന്നതു വരെ സമരമെന്ന നിലപാട് കൈകൊണ്ട് സമരക്കാര്‍. ഒടുവില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്നു സെക്രട്ടറി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണു സമരം അവസാനിപ്പിച്ചത്. ഉത്സവ സീസണും ശബരിമല തീര്‍ത്ഥാടനക്കാലവുമൊക്കെ വരാനിരിക്കുമ്പോഴും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതു ഭരണകക്ഷിയിലെ ചേരിപോരു മൂലമാണെന്നു പ്രതിപക്ഷം ആരോപിച്ചു. നടപടി ഉണ്ടായില്ലെങ്കില്‍ കൗണ്‍സില്‍ ഹാളില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍ അറിയിച്ചു.
എസ്.എ.എ.ആസാദ്, സിന്ധു സുബ്രഹ്മണ്യന്‍, ടി.വി സണ്ണി, ബുഷറഷീദ്, നിഷ സുനില്‍ കുമാര്‍, പ്രിന്‍സ് ചിറയത്ത്, എം.എച്ച് ഷാനവാസ് സമരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."