പീഡനാരോപണ വിധേയനും അന്വേഷണ കമ്മിഷനും ഒരേ വേദിയില്‍
പാലക്കാട്: പീഡനാരോപണ വിധേയനും അന്വേഷണ കമ്മിഷനും ഒരേ വേദിയില്‍.പീഡന ആരോപണം നേരിടുന്ന പി.കെ.ശശി എം.എല്‍.എയും പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗം എ.കെ ബാലനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് ഒരേ വേദിയില്‍ പങ്കെടുക്കുന്നത് ഇതാദ്യം.
മണ്ണാര്‍ക്കാട് തച്ചംമ്പാറയില്‍ നടന്ന പൊതുയോഗത്തിലാണ് രണ്ട് പേരും വേദി പങ്കിട്ടത്. ഇതോടെ പീഡനാരോപണ കേസ് ദുര്‍ബലമാകുമെന്ന കണക്കു കൂട്ടലിലാണ് ഒരു വിഭാഗം. പരാതി ലഭിച്ച് ഇത്രയും ദിവസം പിന്നിടുമ്പോള്‍ പി.കെ.ശശി വീണ്ടും പൊതു പരിപാടികളില്‍ നിറ സാന്നിധ്യമായിരിക്കുകയാണ്. സി.പി.ഐ യില്‍ നിന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചു വന്നവര്‍ക്കുള്ള സ്വീകരണ യോഗത്തിലാണ് ഇരുവരും ഒന്നിച്ചത്. പീഡനാരോപണ പ്രശ്‌നം ഗുരുതരമായി തുടരുമ്പോഴും പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇത്തരം വിഷയങ്ങളില്‍ ഗൗരവമായി കാണുന്നില്ലെന്നത് ഒരു വിഭാഗത്തിന് അഭിപ്രായ വ്യത്യാസത്തിനിടയാക്കിയിട്ടുണ്ട്.പരാതി ക്കടിസ്ഥാനമായ വിഷയങ്ങള്‍ ക്ഷയിക്കുന്നു എന്നാണ് ഇതു നല്‍കുന്ന സൂചനയെന്നും അറിയാന്‍ കഴിഞ്ഞു.
നവംബര്‍ 21 ന് ഷൊര്‍ണുര്‍ നടത്താനിരിക്കുന്ന കാല്‍നട ജാഥയുടെ ക്യാപ്റ്റനായി ശശിയെ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചതോടെ എം.എല്‍.എ ക്കെതിരെ ശക്തമായ നടപടി ഉണ്ടാവില്ലെന്ന് ഏറെകുറെ ഉറപ്പായി. ഒക്ടോബര്‍ 14 ന് അന്വേഷണ കമ്മീഷനിലെ ഒരംഗത്തെ കണ്ട് രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണ് ശശി വീണ്ടും പൊതു രംഗത്ത് സജീവമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കുന്നതിനായി റിപ്പോര്‍ട്ട് മാറ്റി വെച്ചിരിക്കുകയാണ്. ശബരിമല,ഫ്രാങ്കോ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും തലവേദന സൃഷ്ട്ടിച്ചതോടെ പീഡനാരോപണം പിന്നിലായി.പരാതിക്കാരി പാര്‍ട്ടി നടപടിക്കായി കാത്തു നില്‍ക്കുകയാണ്.നടപടി തൃപ്തികരമല്ലെങ്കില്‍ പൊലിസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരിയായ പെണ്‍കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."