
എം.എല്‍.എക്കെതിരേയുള്ള കേസില്‍ ഉറച്ച് നില്ക്കുന്നു: വനം ഉദ്യോഗസ്ഥന്
മണ്ണാര്‍ക്കാട്: ആദിവാസികളായ കോളനി നിവാസികളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും,തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും, എം.എല്‍.എക്കെതിരെയുള്ള കേസില്‍ ഉറച്ച് നില്‍ക്കാനാണ് തീരുമാനമെന്നും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സെക്ഷന്‍ ഒഫീസര്‍ ആര്.സജീവന്. കൃഷി വെട്ടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കോളനി നിവാസികള്‍ വനം വകുപ്പ് മന്ത്രിക്കും, ഡി.എഫ്.ഒ ക്കും നല്കിയ പരാതിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബലമായി ഒഴിപ്പിച്ചു എന്ന് അവര്‍ പറയുന്ന ഭൂമി 1977 നു ശേഷം കയ്യേറ്റക്കാരെ ഒഴിപ്പിച്ച പ്രദേശം ആണെന്നും,പരാതിയുമായി രംഗത്തുള്ളവര്‍ വീണ്ടും ആഹ് സ്ഥലം കയ്യേറി അവകാശം സ്ഥാപിച്ചതാണെന്നും എഫ്.എസ്.ഒ പറഞ്ഞു.കയ്യേറ്റക്കാര്‍ക്ക് പിന്തുണയുമായി വന്ന ചില തല്പര കക്ഷികള്‍ ലക്ഷ്യം വെക്കുന്നത് വോട്ട് ബാങ്ക് ആണെന്നും രാഷ്ട്രീയക്കാര്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.എസ്.ഒ ക്കെതിരെ ആരോപണവുമായി കോളനി നിവാസികള്‍ അടങ്ങുന്ന സര്‍വ്വ കക്ഷി സംഘം വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു.ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൂഞ്ചോല പാമ്പന്‍തോട് പ്രദേശത്തു താമസിക്കുന്നവരുടെ കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചെന്നും,പ്രകോപനപരമായി പെരുമാറിയെന്നും കാണിച്ച് പ്രദേശ വാസികള്‍ പരാതിയുമായി വനം വകുപ്പ് മേധാവികളെ സമീപിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് സര്‍വ്വേ നടത്തി നഷ്ടപരിഹാരം നല്‍കാമെന്ന് ഡി.എഫ്.ഒ വി.പി.ജയപ്രകാശ് അംഗീകരിച്ചിരുന്നതായും കോളനി നിവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ കൃത്യ നിര്‍വഹണം നിര്‍വഹിച്ചതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഉദ്യോഗസ്ഥന്.വനം വകുപ്പ് മേലധികാരി പരാതിക്കാര്‍ക്കു നല്കിയ ഉറപ്പിനെ കുറിച്ച് തനിക്കു അറിവില്ലെന്നും,മേധാവികളുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ എം.എല്‍.എ ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരാതിക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന രേഖകള്‍ വ്യാജമാണെന്നും ഇദ്ദേഹം പറയുന്നു.ഇതു പരിശോധനക്ക് വിധേയമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.കോളനിക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നും പൊരുത്തക്കേടുകള്‍ ഉള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ നല്കിയ പരാതി എം.എല്‍.എ. കെ.വി.വിജയദാസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും,എം.എല്‍.എ ക്കെതിരെയുള്ള കേസുമായി മുന്നോട്ടു പോവുമെന്നും,യാതൊരു വിധത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും താന്‍ വഴങ്ങില്ലെന്നും എഫ്.എസ്.ഒ ആര്.സജീവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു
Kerala
• 41 minutes ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്സഭയില്‍
National
• 2 hours ago
അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ
Kerala
• 2 hours ago
വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍
Saudi-arabia
• 2 hours ago
പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ
Kerala
• 2 hours ago
ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി
International
• 3 hours ago
ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്
National
• 3 hours ago
വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി
Kerala
• 3 hours ago
പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270
Kerala
• 4 hours ago
വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി; പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി
Kerala
• 4 hours ago
തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു
Kerala
• 13 hours ago
ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
Kerala
• 13 hours ago
'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു'; മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി
National
• 13 hours ago
ബഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്
Football
• 14 hours ago
കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Kerala
• 15 hours ago
ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ
latest
• 16 hours ago
'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്
National
• 17 hours ago
മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ
Kerala
• 17 hours ago
സഊദിയിൽ ഞായറാഴ്ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത
Saudi-arabia
• 18 hours ago
ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല
Kerala
• 18 hours ago
കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
Kerala
• 14 hours ago
308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Kerala
• 15 hours ago
ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം
Kerala
• 15 hours ago