നിബന്ധനകളില്‍ ഇളവ് നല്‍കാതെ കേരളത്തിലേക്കില്ലെന്ന് മഅ്ദനി
കോഴിക്കോട്: കോടതി നിബന്ധനകളില്‍ ഇളവ് നല്‍കാതെ അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലേക്കില്ലെന്ന് മഅ്ദനി. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും കര്‍ശന നിബന്ധനകളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയാലേ സന്ദര്‍ശനം നടക്കൂവെന്ന് മഅ്ദനി. നിബന്ധകള്‍ നീക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാനും തീരുമാനിച്ചു.
[video width="480" height="270" mp4="http://suprabhaatham.com/wp-content/uploads/2018/10/video-1540630247-1.mp4"][/video]
വിചാരണക്കോടതി വച്ച നിബന്ധനകളാണ് ഇദ്ദേഹത്തിന്റെ കേരളസന്ദര്‍ശം അനിശ്ചിതത്വത്തിലാക്കിയത്. മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ല, കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാന്‍ പാടില്ല, പാര്‍ട്ടി പ്രവര്‍ത്തകരോട് ഉള്‍പ്പെടെ ആരുമായും സംസാരിക്കാന്‍ പാടില്ലെന്നതാണ് ഒരു വ്യവസ്ഥ. ഈ നിബന്ധന പൂര്‍ണമായും അസംബന്ധമാണ്. ഇത് നിലനില്‍ക്കേ ഉമ്മയെ സന്ദര്‍ശിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് മഅ്ദനി.
രണ്ടാഴ്ചത്തെ അനുമതിയാണ് രോഗം മൂര്‍ച്ഛിച്ച മാതാവിനെ കാണാന്‍ കോടതി നല്‍കിയത്. ഈ മാസം 28 മുതല്‍ നവംബര്‍ നാലുവരെയാണ് മഅ്ദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."