ബ്രെക്‌സിറ്റ്: ജോണ്‍സന്‍ കോടതി കയറേണ്ടിവരും
ലണ്ടന്‍: ഒക്ടോബര്‍ 31ന് ഉടമ്പടിയില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് നീട്ടണമെന്നാവശ്യപ്പെട്ടുള്ള ബില്‍ ബ്രിട്ടിഷ് പ്രഭുസഭ പാസാക്കിയെങ്കിലും വഴങ്ങാതെ മുന്നോട്ടുപോവുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കോടതി കയറേണ്ടിവരും. ജോണ്‍സന്റെ നിലപാടിനെതിരേ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ടോറി എംപിമാരുള്‍പ്പെടെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനാലാണിത്.
എന്നാല്‍ ബ്രെക്‌സിറ്റ് തീയതി നീട്ടിത്തരണമെന്ന് ഇ.യുവിനോട് ചോദിക്കുന്നതിലും ഭേദം താന്‍ മരിക്കുകയാണെന്നാണ് ജോണ്‍സന്‍ പറഞ്ഞത്. അതേസമയം നിയമം അനുസരിക്കാന്‍ തയാറാവാത്തപക്ഷം പ്രധാനമന്ത്രി ജയിലില്‍ പോവേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പാര്‍ലമെന്റ് ബ്രെക്‌സിറ്റ് അംഗീകരിക്കാത്തതിനാല്‍ ജനുവരി വരെ തീയതി നീട്ടണമെന്ന് ഭൂരിപക്ഷം എം.പിമാരും കൊണ്ടുവന്ന ബില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രി പാര്‍ലമെന്റ് വിളിച്ചുകൂട്ടാതെ ഉടമ്പടിയില്ലാത്ത് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള പുറപ്പാടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."