HOME
DETAILS

125 കോണ്‍സ്റ്റബിള്‍ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കി

  
backup
September 07 2019 | 22:09 PM

125-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95

 

തിരുവനന്തപുരം: സംസ്ഥാനത്തെ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിര്‍ത്തിയിലുമുള്ള ആദിവാസി യുവതീയുവാക്കളെ പി.എസ്.സിയുടെ രണ്ടാംഘട്ട സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്തുന്നതിന് 125 കോണ്‍സ്റ്റബിള്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
വയനാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് 85 തസ്തികകളും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളില്‍ നിന്നുള്ളവര്‍ക്ക് 15ഉം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കില്‍ നിന്ന് 25ഉം തസ്തികകളാണുള്ളത്.വയനാട് ജില്ലയില്‍ നിന്നുള്ള തസ്തികകളിലേക്ക് വയനാട്ടിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇതില്‍ പണിയന്‍, അടിയന്‍, ഊരാളി (വെട്ടുക്കുറുമ), പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കന്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.ലപ്പുറം ജില്ലയില്‍ നിന്നുള്ള ഒഴിവുകളില്‍ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോാക്കുകളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും അപേക്ഷിക്കാം. ഇതില്‍ പണിയന്‍, പ്രത്യേക ദുര്‍ബല ഗോത്രവിഭാഗത്തില്‍പ്പെടുന്ന കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒഴിവുകളില്‍ പ്രത്യേക ഗോത്ര വിഭാഗത്തില്‍പ്പെട്ട കുറുമ്പര്‍ വിഭാഗത്തിനാണ് മുന്‍ഗണന. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ആദ്യഘട്ടത്തില്‍ പിന്തുടര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ അനുസരിച്ചും നടപടിക്രമങ്ങള്‍ അനുസരിച്ചുമായിരിക്കും നിയമനമെന്നും ഉത്തരവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago