HOME
DETAILS

കണ്ണൂര്‍ വിമാനത്താവളവും സി.എ.ജി ഓഡിറ്റിങ്ങിന് പുറത്ത്

  
backup
September 07 2019 | 22:09 PM

kannur-airport-cag-auditing

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ വിമാനത്താവളവും സി.എ.ജി ഓഡിറ്റിങ്ങില്‍ നിന്ന് പുറത്ത്. 65 ശതമാനം സര്‍ക്കാര്‍, പൊതുമേഖലാ ഓഹരികള്‍ ഉള്ളതിനാല്‍ ഓഡിറ്റിങ്ങിന് അനുവദിക്കണമെന്ന സി.എ.ജിയുടെ ആവശ്യം കിയാല്‍ തള്ളി. സര്‍ക്കാര്‍ കമ്പനിയല്ലെന്ന വിചിത്ര വാദമാണ് സി.എ.ജിയെ ഒഴിവാക്കുന്നതിനായി കിയാല്‍ ഉന്നയിക്കുന്നത്.
എന്നാല്‍, 51 ശതമാനത്തിലധികം സര്‍ക്കാര്‍, പൊതുമേഖലാ ഓഹരിയുള്ള കമ്പനികളുടെ ഓഡിറ്റ് നിര്‍വഹിക്കേണ്ടത് സി.എ.ജിയുടെ നിയമപരമായ ഉത്തരവാദിത്തമാണ്. 2015-2016 വരെ കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സി.എ.ജിയാണ്. എന്നാല്‍, 2017 മുതല്‍ കിയാല്‍ സി.എ.ജി ഓഡിറ്റര്‍മാരുടെ പരിശോധന തടഞ്ഞു. സംസ്ഥാന സര്‍ക്കാരിന് 35 ശതമാനം ഓഹരിയും മൂന്നിലൊന്ന് ഡയരക്ടര്‍മാരെ നിയമിക്കാനുള്ള അവകാശവും മാത്രമേ ഉള്ളൂവെന്നും നിലവിലുള്ള കമ്പനി നിയമപ്രകാരം സര്‍ക്കാര്‍ കമ്പനിയല്ലെന്നുമായിരുന്നു തടസവാദം. എന്നാല്‍, സര്‍ക്കാരിന്റെ നേരിട്ടുള്ള 33 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ള 32 ശതമാനവും ചേര്‍ത്ത് 65 ശതമാനം സര്‍ക്കാര്‍ ഓഹരിയുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്നും സി.എ.ജി മറുപടി നല്‍കി. എന്നിട്ടും വഴങ്ങാതായതോടെ സി.എ.ജി കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തോട് വ്യക്തതതേടി.
നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. എന്നിട്ടും സി.എ.ജി ഉദ്യോഗസ്ഥരുടെ നിയമപരമായ കൃത്യനിര്‍വഹണം തുടര്‍ച്ചയായി തടസപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയര്‍മാനായ വിമാനത്താവള കമ്പനി.
ഓഡിറ്റിങ്ങിനുള്ള ഭരണഘടനാപരമായ അവകാശം നടപ്പാക്കിത്തരണമെന്നാവശ്യപ്പെട്ട് 2019 ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറിക്കും മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും സി.എ.ജി കത്തുനല്‍കിയിരുന്നു. എന്നാല്‍, കത്തിന് മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തെഴുതി. അതിനും മറുപടി നല്‍കിയില്ല. തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവള ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിക്കും കത്തുനല്‍കി. കിയാലിന്റെ ഓഡിറ്റിങ്ങ് നടത്തേണ്ടതുണ്ടെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രിയും സി.എ.ജിയുടെ ആവശ്യം തള്ളി.
ഇതേത്തുടര്‍ന്ന് കിയാലിന്റെ നിയമവിരുദ്ധ നടപടികള്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തെയും കമ്പനി രജിസ്ട്രാറെയും സി.എ.ജി അറിയിച്ചു. 2017ന് മുന്‍പ് സി.എ.ജിക്ക് ഓഡിറ്റിങ് അനുവദിച്ചിരുന്ന സര്‍ക്കാര്‍ പിന്നീട് എന്തിനാണ് ഒഴിവാക്കിയതെന്ന സംശയം ബലപ്പെടുകയാണ്. കോടികള്‍ കൈകാര്യംചെയ്യുന്ന കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റിങ് അനുവദിക്കാതെ ഒരു സ്വകാര്യ കമ്പനിക്ക് നല്‍കിയത് നേരത്തേ വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago