HOME
DETAILS
MAL
എന്‍.സി.പി വിട്ട താരീഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
backup
October 27 2018 | 19:10 PM
ന്യൂഡല്‍ഹി: എന്‍.സി.പിയില്‍ നിന്ന് രാജിവച്ച ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ശരത്പവാര്‍ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു എന്‍.സി.പിയില്‍ നിന്ന് രാജിവച്ചത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലാണ് 19 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം താരീഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
റാഫേല്‍ ഇടപാടില്‍ നരേന്ദ്രമോദിയുടെ ഉദ്ദേശശുദ്ധിയെ ജനങ്ങള്‍ സംശയിക്കുന്നില്ലെന്നായിരുന്നു പവാറിന്റെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ മോദിയെ പിന്തുണച്ച് നടത്തിയതല്ല പ്രസ്താവനയെന്ന വിശദീകരണവുമായി എന്‍.സി.പി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."