കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് താലൂക്ക് സമ്മേളനം
നെടുമ്പാശ്ശേരി:സഹകരണ മേഖലയിലെ അവധികള്‍ ഏകീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആലുവ താലൂക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവില്‍ ജില്ലാ ബാങ്കുകള്‍,സംസ്ഥാന സഹകരണ ബാങ്കുകള്‍,അര്‍ബന്‍ ബാങ്കുകള്‍ എന്നീ ബാങ്കുകള്‍ക്കുള്ള അവധിക്ക് വ്യത്യസ്തമായാണ് പ്രാഥമിക സഹകരണ മേഖലയിലെ അവധികള്‍.ഇത് സഹകരണ മേഖലയിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നതായി സമ്മേളനം അഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ് ഉല്‍ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പി.വി ബിജു അധ്യക്ഷനായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ ജോര്‍ജ് എസ്.എസ്.എല്‍.സി അവാര്‍ഡ് വിതരണം നടത്തി.
സാബു പി വാഴയില്‍,കെ.എന്‍ സന്തോഷ് കുമാര്‍,കെ.വി വല്‍സ,എം.എന്‍ ദാസപ്പന്,പി.പി ഉണ്ണികൃഷ്ണന്,സി.കെ കൃഷ്ണന്,ടി.എ ഫസീല,എം.കെ സതി,എ.എം ഐസക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."