HOME
DETAILS

പാകിസ്താനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്നു, 17ാം വയസില്‍ ഗൗണ്‍ അണിഞ്ഞ് ഞെട്ടിച്ചു, കേസുകളില്‍ ലക്ഷങ്ങള്‍ എറിഞ്ഞ് വമ്പന്‍മാര്‍ വരിനിന്നു... ക്രൈം ത്രില്ലറുകളെ തോല്‍പ്പിക്കുന്ന ജഠ്മലാനിയുടെ ജീവിതം

  
backup
September 08 2019 | 11:09 AM

ram-jatmalani-life-story

ന്യൂഡല്‍ഹി: ക്രൈംത്രില്ലറുകളെ തോല്‍പ്പിക്കുന്നതാണ് ഇന്നു രാവിലെ നിര്യാതനായ മുന്‍ കേന്ദ്രമന്ത്രിയും വിഖ്യാത നിയമപണ്ഡിതനുമായ രാംജഠ്മലാനിയുടെ ജീവിതം. വിഭജനത്തിന് പിന്നാലെ പാകിസ്താനില്‍ നിന്ന് പലായനം ചെയ്യുന്ന യുവ അഭിഭാഷകന്‍. ഇന്ത്യയിലെത്തി രാജ്യത്തെ ഏറ്റവും മികച്ച ക്രിമിനല്‍ അഭിഭാഷകനായി മാറുന്നു. അടിയന്തിരാവസ്ഥക്കാലത്ത് രാജ്യത്ത് പിന്ന് പലായനം ചെയ്യേണ്ടി വരുന്നു. തിരിച്ചെത്തി പിന്നീട് കേന്ദ്രമന്ത്രിയാവുന്നു. നിലപാടുകളുടെ പേരില്‍ മന്ത്രിപദവിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നു. ക്രിമിനല്‍ക്കേസുകളില്‍ വമ്പന്‍മാര്‍ അദ്ദേഹത്തിന്റെ സേവനത്തിന് വേണ്ടി കോടികളുമായി കാത്തിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഭാരിച്ച ഫീസ് വാങ്ങുന്ന ക്രിമിനല്‍ അഭിഭാഷകനായ വളരുന്നു. ജഠ്മലാനി ഹാജരായ കേസുകളുടെ നിര തന്നെ അദ്ദേഹത്തിന്റെ കഴിവ് പറഞ്ഞു തരും.

 

ഡബിള്‍ പ്രമോഷന്‍ നേടി 13ാം വയസ്സിലാണ് ജഠ്മലാനി സ്‌കൂള്‍ പഠനകാലം പൂര്‍ത്തിയാക്കിയത്. 17ാം വയസ്സില്‍ ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി നേടി. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ 21 വയസ്സാകണമെന്ന ചട്ടം ജത്മലാനിക്കു മുന്നില്‍ വഴിമാറി. 18ാം വയസ്സില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ജത്മലാനി എല്‍.എല്‍.എമ്മും നേടി സുഹൃത്ത് എ.കെ ബ്രോഹിക്കൊപ്പം കറാച്ചിയില്‍ നിയമകമ്പനി സ്ഥാപിച്ചു. തങ്ങളെ സമീപിച്ച ആദ്യ കക്ഷിയില്‍ നിന്ന് ഒരു രൂപയാണ് ജത്മലാനി പ്രതിഫലം വാങ്ങിയത്. 1948ലെ കലാപത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറി. 1959ലെ രാജ്യത്തെ ഇളക്കിമറിച്ച നാനാവതി കേസായിരുന്നു ജത്മലാനിയുടെ ജീവിതത്തിലെ വഴിത്തിരിവ്. നാവികസേനാ കമാന്‍ഡറായിരുന്ന കെ മനേക്്ഷാ നാനാവതി തന്റെ ബ്രിട്ടീഷ് ഭാര്യ സില്‍വിയയുടെ കാമുകന്‍ പ്രേം അഹൂജയെ ബെഡ്‌റൂമില്‍ക്കയറി വെടിവച്ച് കൊന്ന് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതായിരുന്നു കേസ്.

 

1959 സപ്തംബര്‍ 23ന് നാനാവതി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ 1960 മാര്‍ച്ച് 11ന് വിധി റദ്ദാക്കിയ ഹൈക്കോടതി നാനാവതിയെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ബംബെ ഗവര്‍ണര്‍ അസാധാരണമായ ഉത്തരവിലൂടെ വിധി റദ്ദാക്കി. തുടര്‍ന്നങ്ങോട്ട് തുടര്‍ന്ന് ഇന്ദിരാഗാന്ധി വധക്കേസ്, ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, ഖേതന്‍ പരേഖ് കേസ്, എല്‍.കെ അഡ്വാനി പ്രതിയായ പ്രതിരോധ ഹവാലാ കേസ്, ജയലളിതയുടെ അനധികൃത സ്വത്തു കേസ്, ടു.ജി കേസ്, ജസീക്കാലാല്‍ വധക്കേസ്, ലാലുപ്രസാദ് യാദവിന്റെ കാലിത്തീറ്റ കേസ്, യെദ്ദിയുരപ്പ പ്രതിയായ ഖനനകേസ്, അഫ്‌സല്‍ ഗുരു കേസ്, സഹാറാസെബി കേസ്, അരവിന്ദ് കെജ്‌റിവാളിനെതിരായി അരുണ്‍ ജയ്റ്റ്‌ലിയുടെ കേസ്, ആശാറാം ബാപ്പു കേസ്, അമിത്ഷായ്ക്ക് വേണ്ടി സുഹ്്‌റാബുദ്ദീന്‍ കേസ്, രാജീവ് ഗാന്ധി കൊലക്കേസ്, ബാബാരാംദേവിനെതിരായ കേസ് തുടങ്ങി സുപ്രധാന വ്യവഹാരങ്ങളാണ് ജത്മലാനിയെ തേടിയെത്തിയത്.

 

അടിയന്തിരാവസ്ഥക്ക് മുമ്പും ശേഷവും ബാര്‍കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. എക്കാലത്തും വലതുപക്ഷ രാഷ്ട്രീയത്തോടായിരുന്നു ജത്മലാനിക്ക് ചായ്‌വ്. ഒരിക്കല്‍ മഹാരാഷ്ട്രയിലെ ഉല്ലാസനഗര്‍ മണ്ഡലത്തില്‍ നിന്നും ശിവസേനയുടെയും ഭാരതീയ ജനസംഘത്തിന്റെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും തോറ്റു. 1975 മുതല്‍ 1977 വരെ ബാര്‍കൗണ്‍സില്‍ ചെയര്‍മാനായിരിക്കെ ഇന്ദിരാഗാന്ധിയെ തുടര്‍ച്ചയായി വിമര്‍ശിച്ചതോടെ അദ്ദേഹത്തിനെതിരേ കേരളത്തില്‍ നിന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. നാനി പല്‍ക്കിവാലയുടെ നേതൃത്വത്തില്‍ 300 അഭിഭാഷകരാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. എന്നാല്‍ പിന്നീട് സ്റ്റേ നീക്കിയതോടെ അദ്ദേഹത്തിന് കാനഡയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

1988ല്‍ രാജ്യസഭാംഗമായി. 1996ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയായി. 1999ല്‍ രണ്ടാം വാജ്‌പേയി നിയമമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ചീഫ് ജസ്റ്റിസ് ആര്‍ശ് സെയ്ന്‍ ആനന്ദ്, അറ്റോര്‍ണി ജനറല്‍ സോളി സോറാബ്്ജി എന്നിവരുമായുള്ള അഭിപ്രായ വ്യത്യാസം മൂലം രാജിവയ്ക്കാന്‍ വാജ്‌പേയി ആവശ്യപ്പെട്ടു. ബി.ജെ.പിയെ തുടര്‍ച്ചയായി എതിര്‍ത്തതോടെ 2012ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എക്കാലത്തും വധശിക്ഷയ്‌ക്കെതിരായ ശബ്ദമായിരുന്നു ജത്മലാനിയുടെത്.

 

RAM JATMALANI



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  43 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago