ഇന്ത്യന്‍ പെട്രോളിയം മന്ത്രി സഊദിയില്‍: യു.എ.ഇയും ഖത്തറും സന്ദര്‍ശിക്കും
റിയാദ്: ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ത്രിരാഷ്!ട്ര ഗള്‍ഫ് രാഷ്ട്ര സന്ദര്‍ശനം തുടങ്ങി. ഈ മാസം പന്ത്രണ്ടു വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനങ്ങളില്‍ പ്രധാന എണ്ണ, പ്രകൃതി വാതക ഉല്‍പാദക രാജ്യങ്ങളായ സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുക. അതത് രാജ്യങ്ങളിലെ ഊര്‍ജ്ജ, എണ്ണ മന്ത്രിമാരുമായും നിക്ഷേപ മേഖലയിലെ പ്രധാന സംഘങ്ങളുമായും കൂടിക്കാഴ്ച്ച നടത്തും. എണ്ണ, പ്രകൃതി വാതക മേഖലകള്‍ക്ക് പുറമെ സ്റ്റീല്‍ രംഗത്തും ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ അധികൃതരെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ബിസിനസ് മേഖലയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും പ്രധാനപ്പെട്ട ബിസിനസ് പ്രമുഖരും ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. അബുദാബിയില്‍ പത്തിന് നടക്കുന്ന എട്ടാമത് ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ മന്ത്രി തല (ആമിര്‍) യോഗത്തിലും പങ്കെടുക്കും. ഒന്‍പതാമത് മന്ത്രി തല യോഗം 2021 ല്‍ ഇന്ത്യയില്‍ വെച്ചായിരിക്കും ചേരുക.
സഊദിയിലെത്തിയ മന്ത്രി സഊദി പെട്രോളിയം എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ്, സഊദി ദേശീയ എണ്ണക്കമ്പനി സഊദി അരാംകോ ഉന്നതര്‍ എന്നിവരുമായും കൂടിക്കാഴ്ച്ചകള്‍ നടത്തും. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന സഊദി അരാംകോയുമായുള്ള ചര്‍ച്ചകളില്‍ എണ്ണമേഖലകളില്‍ പുരോഗതിയുണ്ടാകുമെന്നാണ് കരുതുന്നത്. ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ സഊദിയുമായുള്ള സഹകരണ പദ്ധതിയുടെ അവലോകനവും തുടര്‍ന്നുള്ള കാര്യങ്ങളും ഇരു മന്ത്രിമാരും ചര്‍ച്ചകള്‍ ചെയ്യും. യു എ ഇ യില്‍ ഊര്‍ജ്ജ വ്യവസായ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്‌റൂഇ, യു എ ഇ മന്ത്രിയും ദേശീയ എണ്ണകമ്പനിയായ അഡ്‌നോക് സി ഇ ഒ യുമായ ഡോ: സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ എന്നിവരുമായും എണ്ണകയറ്റുമതി, സ്റ്റീല്‍ സംബന്ധമായ ചര്‍ച്ചകള്‍ നടത്തും.
തുടര്‍ന്നു പത്തിന് ഇവിടെ നടക്കുന്ന എട്ടാമത് ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ മന്ത്രി തല യോഗത്തില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ്ജ, വ്യവസായ മന്ത്രിമാരുമായും ധര്‍മേന്ദ്ര പ്രധാന്‍ കൂടിക്കാഴ്ച്ചകളും ചര്‍ച്ചകളും നടത്തും. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഖത്തറില്‍ ഉന്നതാധികൃതരുമായും മന്ത്രി ചര്‍ച്ചകള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."