'ഫറോക്കിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തയാറാകണം'
ഫറോക്ക്: മേഖലയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം കൈവരിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തയാറാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി ആവശ്യപ്പെട്ടു. പരസ്പര സഹകരണത്തിനും സൗഹാര്‍ദത്തിനും പുകള്‍പ്പെറ്റ ഫറോക്കില്‍ ജനങ്ങളുടെ സൈരവിഹാരം തടസപ്പെടുത്തുന്ന മുഴുവന്‍ കുല്‍സിത ശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലയിലെ വടക്ക് സംഘര്‍ഷഭരിതമാകുമ്പോഴെക്കെ സമാധാനത്തിനും സൗഹാര്‍ദത്തിനും മാതൃകയായി നിന്ന ജില്ലയുടെ തെക്കേ അറ്റമായ ഫറോക്ക് ഉള്‍പ്പെടുന്ന മേഖലയില്‍ ഈ അടുത്ത ദിവസങ്ങളിലായി സമാധാനഭംഗം നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പരസ്പര പോര്‍വിളി മേഖലയില്‍ ഭീകരാന്തരീക്ഷമുണ്ടാക്കുന്നതിനാല്‍ ജനങ്ങള്‍ ഭയത്തിലാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ എം.എല്‍.എ മുന്‍ കൈയെടുത്ത് സമാധാന ശ്രമങ്ങള്‍ നടത്തണം.
ഇരു പക്ഷവും മത്സരിച്ച് നടത്തിയ ഹര്‍ത്താലുകളില്‍ ജനങ്ങള്‍ വലഞ്ഞ അവസ്ഥ എല്ലാവരും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."