HOME
DETAILS

മദ്യനയം: ജില്ലയില്‍ നാലു ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്

  
Web Desk
June 12 2017 | 02:06 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81


കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ തുടര്‍ന്ന് ജില്ലയില്‍ ബാര്‍ ലൈസന്‍സ് ലഭിക്കുക നാലു ഹോട്ടലുകള്‍ക്ക് മാത്രം. നിലവില്‍ ബാര്‍ ലൈസന്‍സുള്ള പഞ്ചനക്ഷത്ര ഹോട്ടലായ താജ് വിവാന്തയ്ക്കു പുറമേ ഹോട്ടല്‍ മഹാറാണി, ബീച്ച് ഹെറിറ്റേജ്, ഗോവിന്ദപുരത്തെ കോവിലകം റസിഡന്‍സി, മുക്കം കുന്ദമംഗലം റോഡിലുള്ള ഹോട്ടല്‍ ഹില്‍സൈഡ് എന്നീ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് ലഭിക്കുക. ഇതില്‍ മൂന്നെണ്ണം ത്രീസ്റ്റാര്‍ പദവി നേടിയതും ഒന്ന് ഫോര്‍സ്റ്റാര്‍ പദവിയുള്ളതുമാണ്.
ജില്ലയില്‍ 35 വൈന്‍ ആന്‍ഡ് ബിയര്‍ പാര്‍ലറുകളാണുള്ളത്. ഇതില്‍ നല്ലൊരു ഭാഗവും കോടതിയില്‍നിന്ന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ വില്‍വപ്പനാനുമതി നേടിയവയാണ്. ദേശീയപാതയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയായിരിക്കണം എന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്ന് പൂട്ടിയവയായിരുന്നു ഇവ. ദേശീയപാതക്കരികില്‍ അല്ലെന്ന് കാണിച്ചാണ് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ നടത്തുന്നതിനുള്ള വിധി നേടിയെടുത്തത്. എന്നാല്‍, ത്രീസ്റ്റാര്‍ പദവി ലഭിച്ചതാണെങ്കിലും ഇവര്‍ക്ക് ബാര്‍ ലൈസന്‍സ് കിട്ടണമെങ്കില്‍ വീണ്ടും കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കേണ്ടി വരും. ബാക്കിയുള്ളവ ത്രീസ്റ്റാര്‍ ലൈസന്‍സ് പോലും നേടിയെടുക്കാത്തവയാണ്.
ജില്ലയില്‍ കള്ളുഷാപ്പുകളുടെ എണ്ണം 208 ആണ്. ഇതില്‍ നടപ്പുവര്‍ഷം 197 എണ്ണം പുതുക്കി നല്‍കി. അതില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ളത് 193 എണ്ണത്തിനാണ്. എന്നാല്‍ അവയില്‍ പ്രവര്‍ത്തിക്കുന്നത് 185 എണ്ണമേ ഉള്ളൂ. ജില്ലയില്‍ 14 ബിവറേജസ്, കണ്‍സ്യൂമര്‍ മദ്യവില്‍പ്പന ശാലകളാണ് പ്രവര്‍ത്തിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  a day ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  a day ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  a day ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  a day ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  2 days ago